തിരുവനന്തപുരം: കൃഷിക്കും താമസത്തിനുമായി അനുവദിച്ച പട്ടയഭൂയിൽ ഖനനാനുമതി നൽ കുന്നതിന് ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാനുള്ള നീക്കം റവന്യൂമന്ത്രി തടഞ്ഞതിനുപിന്നി ൽ പരിസ്ഥിതിവാദികളും സി.പി.ഐയും. ക്വാറി ഉടമകളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചക്ക് ശേഷം നടന്ന മന്ത്രിസഭയോഗത്തിലാണ് ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. അന്ന് എതിർ ക്കാത്ത റവന്യൂമന്ത്രി ഉത്തരവിറങ്ങിയപ്പോൾ എതിർത്തതിനുപിന്നിൽ പരിസ്ഥിതി വാദികളുടെ സമ്മർദമാണ്.
മാധ്യമം ആഴ്ചപ്പതിപ്പ് ‘പശ്ചിമഘട്ടം ക്വാറിമാഫിയക്ക് തീറെഴുതുന്നുവെന്ന’ മുഖ ലേഖനം പ്രസിദ്ധീകരിച്ചപ്പോൾ ‘പരസ്യമായി പ്രതികരിക്കുന്നതിന് പരിമിതികളുണ്ടെ’ന്ന് പറഞ്ഞ ബിനോയ് വിശ്വം എം.പി പശ്ചിമഘട്ടത്തിെൻറ പ്രകൃതി സംരക്ഷിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് സൂചിപ്പിച്ചിരുന്നു. കൃഷിക്കും താമസത്തിനുമായി നൽകിയ ഭൂമിയിൽ ചട്ടം ഭേദഗതി ചെയ്ത് ഖനനം നടത്തുന്നതിനോട് യോജിപ്പില്ല. അങ്ങനെ വന്നാൽ ഭൂമി കള്ളന്മാരുടെയും കൊള്ളക്കാരുടെയും കൈകളിലാവും. പ്രകൃതി വലിയ തോതിൽ തകർപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സി.പി.ഐയിലെ പരിസ്ഥിതിവാദിയായ പി. പ്രസാദും പശ്ചിമഘട്ടം ക്വാറിമാഫിയക്ക് തീറെഴുതാൻ അനുവദിക്കില്ലെന്ന് പറഞ്ഞു.
അതേസമയം, തീരുമാനം പൊറുക്കാനാവാത്ത ദ്രോഹമാണെന്ന് കവയിത്രി സുഗതകുമാരി തുറന്നടിച്ചു. പാറപൊട്ടിച്ച് വിൽക്കാനല്ല ഈ ഭൂമി വിതരണം ചെയ്തത്. കിടപ്പാടം ഇല്ലാത്തവർക്ക് തലചായ്ക്കാനും കൃഷിചെയ്യുന്നതിനും ആണ്. പട്ടയഭൂമിയിൽ പാറപൊട്ടിക്കുന്നത് കേരളത്തിെൻറ ഭൂപ്രകൃതിയെ മുടിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
എൽ.ഡി.എഫ് സർക്കാറിെൻറ പരിസ്ഥിതിവിരുദ്ധപ്രവർത്തനം കണ്ട് വല്ലാത്ത നിരാശ തോന്നുെന്നന്നായിരുന്നു ജൈവ വൈവിധ്യ ബോർഡ് മുൻ ചെയർമാൻ ഡേ.വി.എസ്. വിജയെൻറ പ്രതികരണം. മഹാപ്രളയത്തിെൻറയും തുടർന്നുണ്ടായ കൊടുംവരൾച്ചയുടെയും തീക്ഷ്ണമായ അനുഭവങ്ങളിൽനിന്ന് പാഠം പഠിക്കാത്ത സ്ഥിതിയാണ് കാണുന്നതെന്ന് വി.എം. സുധീരനും ചൂണ്ടിക്കാട്ടി.
വികസനപദ്ധതികൾ പരിസ്ഥിതിസൗഹൃദമാകുമെന്ന് മുഖ്യമന്ത്രി ആവർത്തിക്കുന്നുണ്ടെങ്കിലും ഫലത്തിൽ നടക്കുന്നത് പ്രകൃതിയെ ക്രൂരമായ നാശത്തിലേക്ക്് തള്ളിവിടുന്ന അവസ്ഥയാണെന്ന് സി.ആർ. നീലകണ്ഠൻ, പെരുവന്താനം ജോൺ, കുസുമം ജോസഫ് തുടങ്ങിയവരും പ്രതികരിച്ചു. കോൺഗ്രസിലെ ഹരിതവാദികളായ പി.ടി. തോമസ്, വി.ഡി. സതീശൻ, വി.ടി. ബൽറാം തുടങ്ങിയ എം.എൽ.എമാരും ചട്ടഭേദഗതിക്കെതിരെ രംഗത്തുവന്നതും സർക്കാറിന് തിരിച്ചടിയായി. അങ്ങനെ പലതലത്തിൽ ഉയർന്നുവന്ന പ്രതിഷേധം ഭയന്നാണ് റവന്യൂമന്ത്രി വിജ്ഞാപനം നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.