ചെറുതോണി (ഇടുക്കി): ഉരുൾപൊട്ടൽ അടക്കം ദുരന്ത ലഘൂകരണത്തിനുതകുന്ന പഠന റിപ്പോർട്ടുകളും സെസിെൻറ (സെൻർ ഫോർ എർത്ത് ആൻഡ് സ്പേസ് സയൻസ്) ദുരന്തസാധ്യത ഭൂപട റിപ്പോർട്ടും ചുവപ്പുനാടയിൽ. മുൻ സർക്കാറിെൻറ കാലത്ത് തയാറാക്കി സമർപ്പിച്ച റിപ്പോർട്ടുകളാണ് ഇനിയും വെളിച്ചം കാണാതെ കിടക്കുന്നത്.
ഉരുൾപൊട്ടലിൽ ഒാരോ വർഷവും ഇടുക്കിയിൽ മരണം സംഭവിക്കുേമ്പാഴാണ് പഠന റിപ്പോർട്ടുകളിൽ നടപടിയില്ലാത്തത്. 23 ദിവസത്തിനിടെ ജില്ലയിൽ പ്രകൃതി ദുരന്തത്തിൽ മരിച്ചവരിൽ 52 പേർക്കും ഉരുൾപൊട്ടലിലാണ് ജീവൻ നഷ്ടമായത്. സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ പഠനം നടത്തി ഇടുക്കിയിൽ കൂടിയ ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങൾ കണ്ടെത്തിയിരുന്നു.
ഇതനുസരിച്ച് ഇടുക്കിയിലെ ദേവികുളത്ത് 27.84, മൂന്നാർ 15.39, ഏലപ്പാറ 14.05, പെരുവന്താനം 13.57, കുമളി 12.01, കൊക്കയാർ 11.68, പീരുമേട് 8.79, മാങ്കുളം 7.90, ആനക്കുളം 7.38, ചിന്നക്കനാൽ 6.30 എന്നിങ്ങനെ ചതുരശ്ര കിലോമീറ്ററിൽ ഉരുൾപൊട്ടൽ ഭീഷണിയുണ്ട്. 1989 മുതൽ ഉരുൾപൊട്ടലുകളെക്കുറിച്ച് സംസ്ഥാന ഭൗമ ശാസ്ത്രവിഭാഗം പഠനം നടത്തിവരുകയാണ്. തുടർന്നാണ് പ്രകൃതി ദുരന്ത സാധ്യത പ്രദേശങ്ങൾ അടയാളപ്പെടുത്തി വില്ലേജ് തിരിച്ചുള്ള ഭൂപടം തയാറാക്കി സർക്കാറിനു സമർപ്പിച്ചത്.
സാധ്യതാ ഭൂപടത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളെ വിശദ പഠനങ്ങൾക്ക് വിധേയമാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ബോധവത്കരണവും മറ്റ് തുടർപദ്ധതികളും ആവിഷ്കരിക്കണമെന്നും സെസ്, സർക്കാറിനോട് ശിപാർശ ചെയ്തിരുന്നു. എന്നാൽ, റിപ്പോർട്ടിൻമേൽ കർശന നടപടിയുണ്ടായില്ല. ഉരുൾപൊട്ടലിനെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നതിൽ പ്രധാനമായിരുന്നു 1982ൽ ആർ. കൃഷ്ണനാഥിെൻറ നേതൃത്വത്തിൽ ജില്ലയിൽ ഉരുൾപൊട്ടി തകരാൻ സാധ്യതയുള്ള റോഡുകൾ കണ്ടെത്തി സമർപ്പിച്ച റിപ്പോർട്ട്.
1997ൽ പഴമ്പള്ളിച്ചാലിൽ ഉരുൾപൊട്ടി 16 പേർ മരിച്ചതോടെ ഭൗമശാസ്ത്ര പഠനകേന്ദ്രം ഉരുൾപൊട്ടൽ ഉൾപ്പെടെ പ്രകൃതി ദുരന്തങ്ങളുടെ സാധ്യത ഭൂപടങ്ങളടങ്ങിയ വിശദ റിപ്പോർട്ട് സംസ്ഥാന സർക്കാറിന് 2009ൽ സമർപ്പിച്ചതിലും നടപടികൾ നാമമാത്രമായി. ദുരന്തങ്ങളെ മുൻകൂട്ടിക്കണ്ട് തടയുന്നതിനും നാശനഷ്ടങ്ങൾ ലഘൂകരിക്കുന്നതിനുമായി ഒട്ടേറെ തുടർനടപടികളിൽ ഇൗ റിപ്പോർട്ടിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.