തിരുവനന്തപുരം: കൊല്ലം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്ത സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗം, പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കരട് രാഷ്ട്രീയ പ്രമേയം ചർച്ചചെയ്തു. രാഷ്ട്രീയ പ്രമേയവും രാഷ്ട്രീയ അവലോകന റിപ്പോർട്ടും പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയാണ് അവതരിപ്പിച്ചത്.
കരട് രാഷ്ട്രീയ പ്രമേയത്തിൽ രണ്ടുതരം ഭേദഗതികളാണ് ഉന്നയിക്കുക. സംസ്ഥാന കമ്മിറ്റി എന്ന നിലയിലെ ഭേദഗതിയാണ് ഇതിലൊന്ന്. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉന്നയിച്ച ഭേദഗതികളാണ് മറ്റൊന്ന്. ഇവ അംഗങ്ങൾ തന്നെ ഭേദഗതികളായി നിർദേശിക്കും. വർത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടുന്നതിന് പാർട്ടിയെ കൂടുതൽ രാഷ്ട്രീയവത്കരിക്കുകയെന്ന നിലപാട് സ്വീകരിക്കണമെന്ന് യോഗം വിലയിരുത്തി.
19 മുതൽ 22 വരെ ഇ.എം.എസ്-എ.കെ.ജി ദിനാചരണ പരിപാടികൾ സംഘടിപ്പിക്കും. സർക്കാറിന്റെ നാലാം വാർഷികം വിപുലമായി ആഘോഷിക്കുന്നതിന് പിന്തുണ നൽകാനും തീരുമാനിച്ചു. ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.