പാറശ്ശാല: കനത്തമഴയില്‍ െറയില്‍ പാതയില്‍ മണ്ണ് ഇടിഞ്ഞു വീണ് ഗതാഗതം നിശ്ചലമായി. തിരുവനന്തപുരം കന്യാകുമാരി റയില്‍ ഗതാഗതമാണ് പൂര്‍ണ്ണമായി നിലച്ചത്. മണ്ണിടിച്ചില്‍ പരശുറാം ഏക്‌സ്പ്രസും, മധുര പുനല്ലൂരും കടന്ന് പോയതിനു ശേഷമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സമാനമായ രീതിയില്‍ ഏരണിയല്‍, മര്‍ത്താണ്ഡം എന്നിവിടങ്ങളിലെ െറയില്‍ പാതയിലും മണ്ണിടിച്ചില്‍ ഉണ്ടായി.
ഏരണിയലില്‍ ട്രാക്കില്‍ വെള്ളക്കെട്ടും രൂക്ഷമാണ്. ഇന്നലെ പുലര്‍ച്ചെ 4.50ന് കന്യാകുമാരിയില്‍ നിന്നും പാറശാലയില്‍ എത്തിയ മംഗലാപുരം ട്രായില്‍ കടന്നുപോയതിനു ശേഷം 630 ന് മധുര പുനല്ലൂര്‍ െ ട്രയിന്‍ എത്തിയിരുന്നു. ഇതും കടന്നുപോയതിനു ശേഷം കാല്‍ മണിക്കൂറിനുള്ളിലാണ് വിവിധ പ്രദേശങ്ങളിലായി റയില്‍വേ ബണ്ട് ഇടിഞ്ഞ് റയില്‍ പാതയില്‍ വീണത്. ഇത് വന്‍ ദുരന്തം ഒഴിവാകുവാന്‍ കാരണമായി.
പാറശാല റയില്‍വേ സ്‌റ്റേഷനില്‍ നിന്നും 50 മീറ്റര്‍ അപ്പുറമുള്ള റയില്‍വേ പാലത്തിനു സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പൂര്‍ണ്ണമായും മണ്ണ് നിക്കം ചെയ്യുവാന്‍ കഴിയാത്തതിനാല്‍ രണ്ട് ദിവസത്തെയ്ക്ക് ഗതാഗതം പുനര്‍ സ്ഥാപിക്കുവാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.