മലപ്പുറം: കൊണ്ടോട്ടി പെരിങ്ങാവിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് മരിച്ചവരുടെ എണ്ണം ഒമ്പതായി.പരേതനായ ചെമ്പ്രചോല അബ്ദുറഹിമാന്റെ മകന്‍ മൂസ(45), പാണ്ടികശാല കുട്ടിരായിന്‍ മകന്‍ ബഷീര്‍(47), ഭാര്യ സാബിറ(40), മകന്‍ മുഷ്ഫിഖ്(14), മകള്‍ ഫാഇശ(19), ബഷീറിന്റെ സഹോദരന്‍ പികെ അസീസിന്റെ ഭാര്യ ഖൈറുന്നീസ(36), മുഹമ്മദലി(48), മകന്‍ സഫ്‌വാന്‍(26), സിപി ജംഷിക്കന്റെ മകന്‍ ഇര്‍ഫാന്‍ അലി(17) എന്നിവരാണ് മരിച്ചത്. ഇതില്‍ സഫ്‌വാന്റെ വിവാഹം കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു. ഒരു മാസം മുമ്പ് ഫാഇശയുടെ നിക്കാഹ് നടന്നിരുന്നു.
വീടിനുള്ളില്‍ കുടുങ്ങിയ ഒരാളെ സൈന്യം രക്ഷപ്പെടുത്തി. വീടിെൻറ താഴത്തെ നില പൂര്‍ണ്ണമായും മണ്ണ് നിറഞ്ഞു. മുകളിലെ നില വിണ്ട് കീറി എപ്പോള്‍ വേണമെങ്കിലും തകരാവുന്ന അവസ്ഥയിലാണ്. കൂടുതല്‍ പേര്‍ വീടിനുള്ളില്‍ കുടുങ്ങി കിടക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തത്.
ഇന്നു പുലർച്ചെ കൊണ്ടോട്ടി ഐക്കരപ്പടിയിൽ കൈതക്കുണ്ടയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു മൂന്നു പേർ മരിച്ചിരുന്നു. കണ്ണനാരി വീട്ടിൽ സുനീറയും ഭർത്താവ് അസീസും മകൻ ആറുവയസുകാരൻ ഉബൈദുമാണ് മരിച്ചത്. വീട്ടിനകത്ത് ഉണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. ഇതോടെ മലപ്പുറം ജില്ലയിൽ മരണം 11 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.