മമ്പാടൻ അബ്​ദുൽ മജീദ് (കോൺഗ്രസ്), വാലയിൽ അബ്​ദുൽ മജീദ് (സി.പി.എം)

കഴിഞ്ഞ തവണ ഭൂരിപക്ഷം വെറും രണ്ട്​ വോട്ട്​; ഈനാദിയിൽ വീണ്ടും മജീദുമാരുടെ അങ്കം

കാളികാവ്: ഗ്രാമപഞ്ചായത്തിലെ ഈനാദി വാർഡിൽ ഇക്കുറിയും പോരാട്ടം കസറും. 2010ലെ അതേ എതിരാളികളായ ഒരേ പേരുകാർ തന്നെയാണ് ഇത്തവണയും മത്സര രംഗത്തുള്ളത്.

കോൺഗ്രസിലെ മമ്പാടൻ അബ്​ദുൽ മജീദും സി.പി.എമ്മിലെ വാലയിൽ അബ്​ദുൽ മജീദും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ രണ്ട് വോട്ടിന് മമ്പാടൻ മജീദാണ് വിജയിച്ചത്.

അസാധുവോട്ടിനെ ചൊല്ലി ഏറെ തർക്കങ്ങൾ ഉണ്ടായി. ഒടുവിൽ കോടതിയിലുമെത്തിയെങ്കിലും ഫലത്തിൽ മാറ്റമുണ്ടായില്ല. ഇക്കുറി അതിലും വാശിയേറിയ തെരഞ്ഞെടുപ്പാണ് നടക്കുകയെന്നുറപ്പായി. സ്ഥാനാർഥികളുടെ ഫ്ലക്സ് സ്ഥാപിക്കുന്നതിനെ ചൊല്ലി ഒരാഴ്ച മുമ്പ് തർക്കമുണ്ടായി. 

Tags:    
News Summary - last time majority two votes two majeed's fight in this election too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.