ലതിക സുഭാഷ് വിഷയം അടഞ്ഞ അധ്യായം -ചെന്നിത്തല

കൊച്ചി: ലതിക സുഭാഷ് വിവാദം അടഞ്ഞ അധ്യായമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്ക് ഇനി ഒന്നും പറയാനില്ലെന്നും ചര്‍ച്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. കോൺഗ്രസിൽ അവശേഷിച്ച സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കും. വൈപ്പിനിലെ പ്രശ്‌നം പാര്‍ട്ടി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.ടി.യു.സി നേതാക്കളുമായി ചർച്ചക്കുശേഷമായിരുന്നു പ്രതികരണം.

പി.സി. ചാക്കോ എന്‍.സി.പിയില്‍ ചേരാന്‍ പോകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പോകാന്‍ തീരുമാനിച്ച ആളുകളെ പിടിച്ചു നിര്‍ത്താനാകില്ലല്ലോ എന്നായിരുന്നു മറുപടി. ആര്‍ക്കും ഏത് പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പണ്ട് പി.സി. ചാക്കോ എന്‍.സി.പിയിലായിരുന്നല്ലോ. ഇതു കൊണ്ടൊന്നും കേരളത്തിലെ കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഒരു പോറലും സംഭവിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു

Tags:    
News Summary - Latika Subhash matter is Closed Chapter - Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.