മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പെയ്ത് ലത്തീൻ ആർച്ച് ബിഷപ്പ്; ‘രക്ഷാപ്രവർത്തനത്തിന് പുതിയ വ്യാഖ്യാനം നൽകുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്’

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പരാമർശത്തിനെതിരെ ക്രിസ്മസ് സന്ദേശത്തിൽ പരോക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ. രക്ഷാപ്രവർത്തനത്തിന് പുതിയ വ്യാഖ്യാനം നൽകുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന് തോമസ് ജെ. നെറ്റോ പറഞ്ഞു. പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിൽ നടത്തിയ പാതിര കുർബാനയിൽ ക്രിസ്മസ് സന്ദേശം നൽകുകയായിരുന്നു ആർച്ച് ബിഷപ്പ്.

സൗകര്യാർഥം സത്യം വളച്ചൊടിക്കപ്പെടുന്നു. നീതി നിഷേധിക്കപ്പെടുന്നു. വിവേചനത്തിന്‍റെ പേരിൽ ജാതിയുടെയും സമുദായത്തിന്‍റെയും പേരിൽ മാറ്റിനിർത്തപ്പെടുന്ന പ്രവണത രാജ്യത്ത് കൂടുകയാണ്. നാട്ടിലെ വികസന പദ്ധതികളുടെ ഭാഗമായി നമ്മുടെ ജനത അനുഭവിക്കുന്ന ക്ലേശം ഓർമിക്കപ്പെടുന്നു.

അതിൽ നിന്നും തികച്ചും വിപരീതമായി എല്ലാ വിഭാഗത്തെയും ഉൾക്കൊള്ളുന്ന, സകലർക്കും വേണ്ടി ഭൂജാതനാകുന്ന ഒരു ദൈവത്തിന്‍റെ മനുഷ്യനായി രൂപം പ്രാപിക്കുന്ന ചിത്രമാണ് നാം പുൽകൂട്ടിൽ കാണുന്നതെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി. 

Tags:    
News Summary - Latin Archbishop Thomas J Netto to Kerala CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.