പെരിന്തൽമണ്ണ (മലപ്പുറം): സമ്പത്തിെൻറ ശേഖരണവും വിനിമയവും കൃത്യവും ശാസ്ത്രീയവുമായി നടക്കാത്തതിനാലാണ് രാജ്യത്ത് ദാരിദ്ര്യവും പട്ടിണിയും ഇത്രയധികം കൂടിയതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എം.ഐ. അബ്ദുൽ അസീസ്. സാമൂഹിക പുരോഗതിക്ക് സംഘടിത സകാത് വളരണമെന്ന സന്ദേശവുമായി രണ്ടാഴ്ച നീണ്ട ബൈത്തുസ്സകാത് സംസ്ഥാനതല കാമ്പയിൻ പെരിന്തൽമണ്ണയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പലിശയില്ലാത്ത സാമ്പത്തിക ക്രമമാണ് ചൂഷണ രഹിത സാമ്പത്തിക ക്രമമെന്ന് എല്ലാവരും സമ്മതിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് സലീം മമ്പാട് അധ്യക്ഷത വഹിച്ചു. കാമ്പയിൻ ബ്രോഷർ മഞ്ഞളാംകുഴി എം.എൽ.എ പ്രകാശനം ചെയ്തു.
കേരള ബൈത്തുസ്സകാത് ചെയർമാൻ വി.കെ. അലി മുഖ്യപ്രഭാഷണം നടത്തി. ബൈത്തുസ്സകാത് കേരളയുടെ പ്രവർത്തനങ്ങൾ സി.പി. ഹബീബ് റഹ്മാൻ വിശദീകരിച്ചു. ഉമർ ആലത്തൂർ സ്വാഗതവും കെ.പി. അബൂബക്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.