ലാവലിൻ കേസ്​: നാൾ വഴികൾ

ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയാണ്​ എസ്​.എൻ.സി ലാവലിൻ അഴിമതി. ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് ആധാരം. കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം. 

1995 ഓഗസ്റ്റ് 10-ാം തീയതി അന്നത്തെ യു.ഡി.എഫ്​ സർക്കാരിലെ വൈദ്യുത മന്ത്രിയായിരുന്ന ജി. കാർത്തികേയനാണ് എസ്.എൻ.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വെക്കുന്നത്. പിന്നീട് എസ്.എൻ.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കൺസൾട്ടൻറായി നിയമിച്ചു കൊണ്ടുള്ള കരാർ 1996 ഫെബ്രുവരി 24-ന് ഒപ്പിടുന്നതും ജി. കാർത്തികേയൻ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു. 

  • 1995 ആഗസ്​റ്റ് 10: പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് എസ്​.എൻ.സി ലാവലിൻ കമ്പനിയും വൈദ്യുതി ബോർഡുമായി  ധാരണാപത്രം ഒപ്പിട്ടു 
  • 1996 ഫെബ്രുവരി 24: ലാവലിനുമായി ബോർഡി​​​​​​​െൻറ കൺസൾട്ടൻസി കരാർ
  • ഒക്ടോബർ: പിണറായി വിജയൻ ഉൾപ്പെട്ട ഉന്നതതല സംഘം കാനഡ സന്ദർശിച്ചു 
  • 1997 ഫെബ്രുവരി രണ്ട്: ലാവലിനുമായി കരാറിൽ ഏർപ്പെട്ടു. 
  • മേയ് ഏഴ്: സുബൈദ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. പദ്ധതിച്ചെലവ് ഭീമമെന്ന് പരാമർശം.  
  • 1998 ജനുവരി: കരാറിന് വൈദ്യുതി ബോർഡ് അംഗീകാരം 
  • മാർച്ച്: മന്ത്രിസഭാ യോഗം കരാറിന് അംഗീകാരം നൽകി. 
  • ഏപ്രിൽ: മലബാർ കാൻസർ സ​​​​​​​െൻററിന് ധനസഹായം ലഭ്യമാക്കാൻ ധാരണാപത്രത്തിൽ ഒപ്പിട്ടു 
  • ജൂലൈ: ലാവലിനുമായി അന്തിമകരാറിൽ ഏർപ്പെട്ടു. 
  • 2002 ജനുവരി 11: കരാറിലെ ക്രമക്കേട് വിജിലൻസ്​ അന്വേഷിക്കണമെന്ന് വൈദ്യുതി ജലസേചന വകുപ്പുകളുടെ നിയമസഭാ സബ്ജക്ട് കമ്മിറ്റി ശിപാർശ.
  • 2003 ജൂൺ 25: സുപ്രധാന ഫയൽ കാണാനില്ലെന്ന് വിജിലൻസ്​ ഡിവൈ.എസ്​.പി റിപ്പോർട്ട് സമർപ്പിച്ചു. കേസ്​ അവസാനിപ്പിക്കണമെന്ന് ശിപാർശ. 
  • 2005 ജൂലൈ 13: കരാറിലെ ക്രമക്കേടിലൂടെ വൻനഷ്​ടം സർക്കാറിനുണ്ടായെന്ന് സി.എ.ജി റിപ്പോർട്ട്.  
  • ജൂലൈ 19: ലാവലിനെ കരിമ്പട്ടികയിൽപെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്​. അച്യുതാനന്ദൻ. ആവശ്യം അംഗീകരിക്കുന്നെന്ന് വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് 
  • 2006 ജനുവരി 20: ആഗോള ടെൻഡർ വിളിക്കാതെയുള്ള ഇടപാടിൽ ക്രമക്കേട് നടന്നെന്ന് വിജിലൻസ്​ കണ്ടെത്തി. 
  • ഫെബ്രുവരി 13: ഉന്നത ഉദ്യോഗസ്​ഥരെയും ലാവലിൻ കമ്പനി പ്രതിനിധികളെയും പ്രതിചേർക്കാൻ ശിപാർശ. എട്ടുപേരെ പ്രതി ചേർത്ത് തൃശൂർ വിജിലൻസ്​ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. 
  • മാർച്ച് ഒന്ന്: അന്വേഷണം സി.ബി.ഐക്ക് വിടാൻ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചു. സർക്കാറുമായി ആലോചിക്കാതെ എഫ്.ഐ.ആർ നൽകിയതിന് വിജിലൻസ്​ ഡയറക്ടർ സ്​ഥാനത്തുനിന്ന് ഉപേന്ദ്രവർമയെ മാറ്റി. 
  • മാർച്ച് മൂന്ന്: സർക്കാർ തീരുമാനം ഹൈകോടതിയെ അഡ്വക്കറ്റ് ജനറൽ അറിയിച്ചു. 
  • മാർച്ച് 10: പിണറായി വിജയനുമായി ബന്ധപ്പെട്ട സുപ്രധാന ഫയൽ കാണാതായതായി വിജിലൻസ്​ റിപ്പോർട്ടിൽ പരാമർശം. 
  • ജൂലൈ 18: സി.ബി.ഐ അന്വേഷണമെന്ന മുൻ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവോയെന്ന് ആരാഞ്ഞ് കേന്ദ്ര പേഴ്സനൽ െട്രയ്നിങ്ങ് മന്ത്രാലയം കത്തെഴുതി 
  • നവംബർ 16: കേന്ദ്ര സർക്കാർ വിജ്ഞാപനത്തി​​​​​​​െൻറ അഭാവത്തിൽ കേസ്​ ഏറ്റെടുക്കാൻ കഴിയില്ലെന്ന് സി.ബി.ഐ ഹൈകോടതിയിൽ 
  • ഡിസംബർ നാല്: വിജിലൻസ്​ അന്വേഷണം മതിയെന്ന് എൽ.ഡി.എഫ് മന്ത്രിസഭാ തീരുമാനം 
  • ഡിസംബർ 29: സി.ബി.ഐ അന്വേഷണ അനുമതി പിൻവലിക്കുന്നതായി സംസ്​ഥാനം കേന്ദ്രത്തെ അറിയിച്ചു 
  • 2007 ജനുവരി 16: കേസ്​ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കാൻ ഹൈകോടതി ഉത്തരവിട്ടു 
  • മാർച്ച് 13: സി.ബി.ഐ അന്വേഷണം ആരംഭിച്ചു. പിണറായി ഉൾപ്പെടെ നിരവധിപേരെ ചോദ്യംചെയ്തു. 
  • 2008 ഫെബ്രുവരി: ഇടപാടിൽ വൻ ക്രമക്കേടെന്ന് സി.ബി.ഐ കണ്ടെത്തൽ 
  • മാർച്ച് 17: കോടിക്കണക്കിന് രൂപയുടെ നഷ്​ടമെന്ന ഇടക്കാല അന്വേഷണ റിപ്പോർട്ട് ഹൈകോടതിയിൽ 
  • 2009 ജനുവരി 21: മുൻ മന്ത്രിയെന്ന നിലയിൽ പിണറായി വിജയനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി തേടി സി.ബി.ഐ. 
  • ഫെബ്രുവരി 12: പിണറായി വിജയൻ ഉൾപ്പെടെ മൂന്നുപേരുടെ േപ്രാസിക്യൂഷൻ അനുമതി സംബന്ധിച്ച് മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി. 
  • മേയ് അഞ്ച്: പിണറായിക്കെതിരെ േപ്രാസിക്യൂഷൻ അനുമതി നൽകേണ്ടതില്ലെന്ന് അഡ്വക്കറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് 
  • മേയ് ആറ്: പിണറായി വിജയനെ േപ്രാസിക്യൂട്ട് ചെയ്യാൻ അനുമതി നൽകേണ്ടെന്ന് ഗവർണറെ അറിയിക്കാൻ എൽ.ഡി.എഫ് മന്ത്രിസഭാ തീരുമാനം. 
  • മേയ് 20: ഗവർണർ സി.ബി.ഐയുടെ വിശദീകരണം തേടി 
  • ജൂൺ ഏഴ്: പിണറായി വിജയനെ േപ്രാസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി. 
  • ജൂൺ 11: പിണറായി വിജയൻ ഉൾപ്പെടെ ഒമ്പതുപേരെ പ്രതി ചേർത്ത് സി.ബി.ഐ കുറ്റപത്രം           
  • ജൂൺ 23: ജി. കാർത്തികേയ​​​​​​​െൻറയും ബോർഡ് അംഗം ആർ. ഗോപാലകൃഷ്ണ​​​​​​​െൻറയും പങ്ക് കൂടി അന്വേഷിക്കാൻ എറണാകുളം സി.ബി.ഐ കോടതി ഉത്തരവ് 
  • 2011 ഡിസംബർ 19: തുടരന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിൽ സമർപ്പിച്ചു 
  • 2012 ഡിസംബർ 24: വിചാരണ ഉടൻ ആരംഭിക്കണമെന്ന പിണറായിയുടെ ഹരജി സി.ബി.ഐ പ്രത്യേക കോടതി തള്ളി 
  • 2013 ജൂൺ 18: പിണറായി വിജയനെതിരായ വിചാരണ ഉടൻ ആരംഭിക്കണമെന്ന് ഹൈകോടതി. കുറ്റപത്രം വിഭജിച്ചു. വിടുതൽ ഹരജികൾ ആദ്യം പരിഗണിക്കാനുത്തരവ്
  • നവംബർ അഞ്ച്: പിണറായിയടക്കം ആറുപേരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി സി.ബി.ഐ പ്രത്യേക കോടതി ഉത്തരവായി 
  • 2016 ജനുവരി 13: പിണറായി വിജയനെതിരെ സര്‍ക്കാര്‍ ഹൈകോടതിയില്‍. റിവിഷന്‍ ഹരജി എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ഉപഹര്‍ജി. സുബൈദ കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിച്ചു. പദ്ധതിച്ചെലവ് ഭീമമെന്ന് പരാമര്‍ശം.
  • 2017 ആഗസ്​ത്​ 23: പിണറായി വിജയനെതിരെ കുറ്റം ചുമത്താനാകില്ലെന്ന്​ ഹൈകോടതി. പിണറായി  വിചാരണ നേരിടേണ്ടെന്നും​ ഹൈകോടതി. 
Tags:    
News Summary - Lavalin Case Time Line - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.