തിരുവനന്തപുരം: പിണറായി വിജയനെ നിരന്തരം വേട്ടയാടിയ സി.ബി.െഎക്ക് കിട്ടിയ തിരിച്ചടിയാണ് ഹൈകോടതി വിധിയെന്ന് കോടിയേരി ബാലകൃഷ്ണൻ. പിണറായിയുെട തൊപ്പയിൽ ഒരു തുവൽ കൂടി ചേർത്ത വിധിയാണിത്. രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിന് സി.ബി.ശഎയെ ഉപയോഗപ്പെടുത്തുന്നതിെൻറ തെളിവാണ് ഇൗ കേസെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ലാവലിൻ കരാർ ഒപ്പിട്ടത് വേറെ മന്ത്രിയാണ്. പിണറായി വിജയനു ശേഷവും കരാറുമായി ബന്ധപ്പെട്ട് വിവിധ മന്ത്രിമാർ ഉണ്ടായിരുന്നു. എന്നിട്ടും പിണറായിയെ മാത്രം തെരഞ്ഞു പിടിച്ച് വേട്ടയാടുകയായിരുന്നു. 2005ൽ യു.ഡി.എഫ് സർക്കാറാണ് കേസ് സി.ബി.െഎക്ക് കൈമാറുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിെൻറ തലേ ദിവസമാണ് കേസ് സി.ബി.െഎക്ക് വിടാൻ തീരുമാനിച്ചത്.
എന്നാൽ കേന്ദ്രത്തിൽ സി.പി.എം പിന്തുണയോടെ ഭരണം നടത്തുന്ന യു.പി.എ സർക്കാർ സി.ബി.െഎ അന്വേഷണം നീട്ടി. പിന്നീട് സർക്കാറിന് സി.പി.എം പിന്തുണ പിൻവലിച്ചപ്പോൾ പിണറായിയെ പ്രതിയാക്കി കേസെടുത്തുെവന്നും കോടിയേരി ആരോപിച്ചു. സി.ബി.െഎ പിണറായിെയ വേട്ടയാടുകയായിരുെന്നന്ന് ഹൈകോടതി വിധി ന്യായത്തിലും വ്യക്തമാക്കിയിട്ടുണ്ട്. സി.ബി.െഎയും കേന്ദ്ര സർക്കാറും രാഷ്ട്രീയക്കാരും എതിരാളികളെ ഇത്തരത്തിൽ വേട്ടയാടുന്നതിന് കിട്ടിയ തിരിച്ചടിയാണിതെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.