തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും വട്ടിയൂർക്കാവ് എം.എൽ.എയുമായ കെ. മുരളീധരൻ നിരാഹാര സമരം തുടങ്ങി.
പ്രിന്‍സിപ്പല്‍ രാജിവെക്കുക, അക്കാദമി അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുക, വിദ്യാര്‍ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതിന് പ്രിന്‍സിപ്പലിനെതിരെ കേസെടുത്ത സാഹചര്യത്തില്‍ അവരെ അറസ്റ്റുചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മുരളീധരന്റെ നിരാഹാര സമരം.
പ്രിൻസിപ്പൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ന് പതിനൊന്ന് മണിക്ക് വിദ്യാർഥികൾ സെക്രട്ടറിയേറ്റ് മാർച്ചും നടത്തുന്നുണ്ട്. ശക്തമായ പൊലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. അതേസമയം ലോ അക്കാദമിയിലെ വിദ്യാർഥികളുമായി ജില്ലാ കലക്ടർ ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്.
പ്രിൻസിപ്പൽ ലക്ഷ്മി നായരെ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനെ തുടർന്ന്എസ്.എഫ്.െഎ സമരത്തിൽ നിന്ന് പിൻമാറിയെങ്കിലും മറ്റ് സംഘടനകളും ലോ കോളജ് വിദ്യാർഥികളും സമരവുമായി മുന്നോട്ട് പോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.