തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാർഥി സമരം 23ാം ദിവസത്തിലേക്ക്. പ്രശ്നത്തിൽ ഉടൻ പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരൻ എംഎൽഎ ഇന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. രാവിലെ 10 മണിക്കാണ് മുരളീധരൻ നിരാഹാരസമരം ആരംഭിക്കുന്നത്. അതേസമയം, നിരാഹാരം നടത്തിവന്ന ബി.ജെ.പി നേതാവ് വി മുരളീധരനെ ആശുപത്രിയിലേക്ക് മാറ്റി. പകരം വിവി രാജേഷ് ഉപവാസ സമരം ആരംഭിച്ചു.
പ്രിന്‍സിപ്പല്‍ രാജിവെക്കണം, അക്കാദമി അനധികൃതമായി കൈവശം െവച്ചിരിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുക്കണം, വിദ്യാര്‍ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ച കേസിൽ പ്രിന്‍സിപ്പലിനെ അറസ്റ്റുചെയ്യണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മുരളീധരന്റെ നിരാഹാര സമരം.
അതിനിടെ, പൊലീസ് സുരക്ഷയിൽ ഇന്ന് ക്ലാസുകൾ തുടങ്ങാനാണ് മാനേജ്മെൻറ് തീരുമാനം. ഇന്ന് സംസ്ഥാനവ്യാപകമായി എ.ബി.വി.പി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.