ലോ അക്കാദമി ഭൂമി അന്വേഷണ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ ഇന്ന് കൈമാറും

തിരുവനന്തപുരം: ലോ അക്കാദമി ഭൂമി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ തിങ്കളാഴ്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന് കൈമാറും. ഭൂമി പതിച്ചുകൊടുത്ത ഉത്തരവിലെ മൂന്ന് വ്യവസ്ഥകളില്‍ ഏതെങ്കിലും ലംഘിച്ചിട്ടുണ്ടോ എന്നാണ് പരിശോധിച്ചതെന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

വ്യവസ്ഥകളില്‍ ചില നിയമലംഘനങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്. എന്നാല്‍ അതില്‍ നടപടി സ്വീകരിക്കണമോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാറാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലോ അക്കാദമിക്ക് 1968ല്‍ പാട്ടത്തിന് ഭൂമി നല്‍കിയതിലും 1985ല്‍ പതിച്ചുനല്‍കിയതിലും തെറ്റില്ളെന്നാണ് റവന്യൂ വകുപ്പിന്‍െറ വിലയിരുത്തല്‍.

ആദ്യം പട്ടയം നല്‍കിയതും പിന്നീട് പട്ടയകാലാവധി ദീര്‍ഘിപ്പിച്ചതുമായ പഴയകാര്യങ്ങള്‍ ഇപ്പോഴത്തെ അന്വേഷണത്തിന്‍െറ പരിധിയിലില്ല. സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമി വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ  ഉപയോഗിച്ചോയെന്നും അന്യാധീനപ്പെട്ടിട്ടുണ്ടോയെന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. വിശദ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമാകും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടര്‍നടപടി ആലോചിക്കുക. നിയമോപദേശം തേടേണ്ട ആവശ്യമുണ്ടെങ്കിലേ റിപ്പോര്‍ട്ട് നിയമവകുപ്പിന് നല്‍കൂ.

അതേസമയം, തഹസിദാറുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് വിഷയം അവസാനിപ്പിക്കാനാവും സര്‍ക്കാര്‍ ശ്രമിക്കുകയെന്നാണ് ലഭിക്കുന്ന സൂചന. സംസ്ഥാനത്ത് മറ്റ് ട്രസ്റ്റുകളും വിദ്യാഭ്യാസ ആവശ്യത്തിന് പതിച്ചുവാങ്ങിയ ഭൂമി വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് മുന്‍നിര്‍ത്തിയാകുമിത്. ലോ അക്കാദമിക്കെതിരെ നടപടി സ്വീകരിച്ചാല്‍ ഇത്തരം ട്രസ്റ്റുകളുടെ പേരിലും നിയമനടപടി സ്വീകരിക്കേണ്ടിവരും. സര്‍വേ ഉദ്യോഗസ്ഥര്‍ തയാറാക്കിയ ലൊക്കേഷന്‍ സ്കെച്ചില്‍നിന്ന് ഭൂമി അന്യാധീനപ്പെട്ടിട്ടില്ളെന്നാണ് വ്യക്തമാകുന്നത്.

ഭൂമിയുടെ ദുരുപയോഗം സംബന്ധിച്ച് ചെറിയ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് തഹസില്‍ദാറുടെ റിപ്പോര്‍ട്ടിലെന്നാണ് സൂചന. ‘ഏതോ ഒരു പിള്ളയുടെ ഭൂമി’യെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍െറ പരാമര്‍ശം ലോ അക്കാദമി വിഷയം സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ളെന്നതിന്‍െറ സൂചനയാണെന്നും ആക്ഷേപമുണ്ട്.

 

Tags:    
News Summary - law academy land investigation report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.