തിരുവനന്തപുരം:ലോ അക്കാദമി പ്രശ്നത്തില്‍ സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ടില്‍ കോളജിനും പ്രിന്‍സിപ്പലിനുമെതിെര നടപടിക്ക് ശിപാര്‍ശ. ലക്ഷ്മി നായർ സ്വജനപക്ഷപാതിത്വവും അധികാര ദുർവിനിയോഗവും നടത്തിയതിന് തെളിവുണ്ടെന്ന് ഉപസമിതി കണ്ടെത്തി.
ലോ അക്കാദമിയിൽ മെറിറ്റ് അട്ടിമറിക്കപ്പെെട്ടന്നും ഗുരുതര ചട്ടലംഘനം നടന്നെന്നും റിപ്പോർട്ടിൽ പറയുന്നു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ലക്ഷ്മി നായർ മാര്‍ക്ക് കൂട്ടി നല്‍കി. ഭാവി മരുമകള്‍ അനുരാധക്ക് ക്ലാസിൽ എത്താതിരുന്നിട്ടും ഹാജറും ഇേൻറണല്‍ മാര്‍ക്കും നല്‍കി. പകുതി ഹാജറില്ലാതിരുന്നിട്ടും പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദ്യാർഥികളോട് പ്രിൻസിപ്പൽ അപമര്യാദയായി പെരുമാറിയതിന് വ്യക്തമായ തെളിവുണ്ടെന്ന് ഉപസമിതി റിപ്പോർട്ടിൽ വ്യക്തമാക്കി. വിദ്യാർഥികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിധമാണ് ഹോസ്റ്റലുകളിലും കാമ്പസിലും കാമറ സ്ഥാപിച്ചത്. ഇേൻറണൽ മാർക്ക് അനുവദിക്കുന്നതിനുള്ള എല്ലാ അധികാരവും പ്രിൻസിപ്പൽ സ്വയം കൈയാളിയിരിക്കുകയാണ്. അധ്യാപകർക്ക് ഇതിനുള്ള അധികാരമില്ല. സർവകലാശാല ചട്ടങ്ങൾ അട്ടിമറിച്ചാണ് ഇേൻറണൽ മാർക്ക് നൽകിയത്. അന്വേഷണത്തിെൻറ ഭാഗമായി ഉപസമിതി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ പോലും പ്രിൻസിപ്പൽ തയ്യാറായില്ലെന്നും ഉപസമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഉപസമിതി മൂന്നുദിവസം കോളജിലെത്തി വിദ്യാര്‍ഥികള്‍, പ്രിന്‍സിപ്പല്‍, അധ്യാപകര്‍ എന്നിവരില്‍നിന്ന് മൊഴി രേഖപ്പെടുത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്ത ശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്. ഉപസമിതി റിപ്പോർട്ട് സിൻഡിക്കേറ്റിന് സമർപ്പിച്ചു. ഇന്ന് ചേരുന്ന സിൻഡിക്കേറ്റാണ് എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.