കോടതിയിൽ പണം അടക്കാതെ കക്ഷിയെ വഞ്ചിച്ച അഭിഭാഷകൻ അറസ്റ്റിൽ

പറവൂർ: വായ്പയെടുത്ത തുക ഗഡുക്കളായി അടക്കാൻ കോടതി വിധി ഉണ്ടായതായി തെറ്റിദ്ധരിപ്പിച്ച് കക്ഷി പലതവണയായി അടക്കാൻ ഏൽപിച്ച തുക തട്ടിയെടുത്ത അഭിഭാഷകൻ അറസ്റ്റിൽ. പറവൂർ ബാറിലെ അഭിഭാഷകൻ ഇളന്തിക്കര ലലാന ഭവനിൽ എൻ.ജെ.പ്രിൻസാണ് (49) അറസ്റ്റിലായത്. 94,62,400 രൂപയാണ് ഇയാൾ വ്യാജരേഖകൾ ചമച്ച് തട്ടിയെടുത്തത്. വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

അബ്കാരി കോൺട്രാക്ടറായിരുന്ന പി.കെ. രവി കാത്തലിക് സിറിയൻ ബാങ്കിന്‍റെ തുരുത്തിപ്പുറം ശാഖയിൽനിന്ന് വായ്പയെടുത്ത 95 ലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനാൽ ബാങ്ക് ജപ്തി നോട്ടീസ് അയച്ചു. ഇതിനെതിരെ പറവൂരിലെ അഭിഭാഷകൻ മുഖേന എറണാകുളം ഡെബിറ്റ് റിക്കവറി ട്രൈബ്യൂണലിനെ സമീപിച്ച് ഗഡുക്കളായി അടക്കാൻ സാവകാശം ചോദിച്ച് ഹരജി നൽകി. ഈ അഭിഭാഷകന്‍റെ ജൂനിയറായിരുന്ന പ്രിൻസ് കേസ് വിവരങ്ങൾ മനസ്സിലാക്കി കക്ഷിയെ സമീപിച്ച് കേസ് താൻ നടത്താമെന്ന് ഉറപ്പ് നൽകി.

തുടർന്ന്, എറണാകുളത്തെ മറ്റൊരു അഭിഭാഷകൻ മുഖേന ഡി.ആർ ട്രൈബ്യൂണലിൽ ഹരജി നൽകി. പിന്നീട് പലിശ പത്ത് ശതമാനമായി കുറച്ച് ജപ്തി തുക ഗഡുക്കളായി അടക്കാൻ ഡി.ആർ.ടിയിൽനിന്ന് വിധി ഉണ്ടായതായി കക്ഷിയെ ധരിപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ 2005 മാർച്ച് മുതൽ ഗഡുക്കളായി അടക്കേണ്ട തുക പ്രിൻസിന്‍റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു.  

Tags:    
News Summary - Lawyer arrested for defrauding client of money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.