അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം

രുഭൂമിയിൽ ആടുകൾക്കൊപ്പം രാപ്പകൽ തള്ളിനീക്കി അർബാബിന്റെ ക്രൂരതകളുടെ മുന്നിൽ നിസ്സഹായനായി പ്രേക്ഷകരുടെ കണ്ണു നനയിപ്പിച്ച നജീബിന്റെ കഥ പറഞ്ഞ ആടുജീവിതം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടി.

മികച്ച സംവിധായകനും നടനും അവലംബിത തിരക്കഥക്കും അടക്കം നിരവധി അവാർഡുകളാണ് സിനിമ നേടിയത്. മികച്ച ജനപ്രിയ ചിത്രമായി ജൂറി തിരഞ്ഞെടുത്തതും തിയറ്ററുകളെ അക്ഷരാർഥത്തിൽ കണ്ണീർ കാഴ്ചകളാക്കിയ ആടുജീവിതം തന്നെ.

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ പ്രേക്ഷകർ കാത്തിരുന്നതു പോലെ തന്നെ ആടുജീവിതത്തിലെ അഭിനയത്തിന് ​പൃഥ്വിരാജ് സുകുമാരൻ മികച്ച നടനായി.

നജീബിന്റെ സുഹൃത്തായ ഹക്കീമിന്റെ വേഷം ഉജ്ജ്വലമാക്കിയ പുതുമുഖ നടൻ കെ.ആർ. ഗോകുലിന് ജൂറിയുടെ പ്ര​ത്യേക പരാമാർശവും നേടാനായി. 

മരുഭൂമിയുടെ വന്യതയും ഒടുവിൽ അതിജീവനത്തിന്റെ ആശ്വാസവും പ്രേക്ഷകരിലെത്തിച്ച ആടുജീവിതം മലയാളി പ്രേക്ഷകന് സമ്മാനിച്ചത് പുത്തൻ ദൃശ്യാനുഭത്തിന്റെ മരുക്കാഴ്ചകളാണ്. നജീബായി പൃഥ്വിരാജ് സുകുമാരൻ സ്ക്രീനിൽ നിറഞ്ഞാടിയ സിനിമ കൂടിയായിരുന്നു ആടുജീവിതം. മികച്ച ഛായാഗ്രാഹകനായി സുനിൽ.​കെ.എസ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച മേക്കപ്പ് മാനുള്ള അവാർഡ് രഞ്ജിത്ത് അമ്പാടി നേടി. കൂടാതെ മികച്ച ശബ്ദമിശ്രണം, മികച്ച കളറിസ്റ്റ് എന്നീ പുരസ്കാരങ്ങളും സിനിമ കരസ്ഥമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.