തൃശൂര്‍: കാറിൻെറ ഹോണടിച്ചതിന് ഇരുമ്പുവടികൊണ്ട് യുവ എന്‍ജിനീയറുടെ കൈ തല്ലിയൊടിച്ച കേസില്‍ ക്വട്ടേഷൻ നൽകിയ അഭിഭാഷകനെതിരെ കേസെടുക്കും. സംഭവത്തിൽ അറസ്റ്റിലായ ഗുണ്ടാസംഘങ്ങളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. വലക്കാവ് മാഞ്ഞാമറ്റത്തില്‍ സാബു വില്‍സണ്‍ (27), കേച്ചേരി പാറന്നൂര്‍ കപ്ലേങ്ങാട് അജീഷ് (30) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ൈകയില്‍ രണ്ടിടത്ത് ഒടിവുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച എന്‍ജിനീയറെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി. ഉത്രാടനാളിലായിരുന്നു സംഭവം.
കൂർക്കഞ്ചേരിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന പുളിക്കത്തറ ഗിരീഷ്കുമാറിനെയാണ് ഗുണ്ടാസംഘം ആക്രമിച്ചത്. ശക്തൻ നഗറിലെ മാളിൽനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു നഗരത്തിലെ പ്രമുഖ അഭിഭാഷകെൻറ കാറിനു പിന്നിലായിരുന്ന ഗിരീഷ്കുമാർ ഹോണ്‍ നീട്ടിയടിച്ചത്. ഇത് ഇഷ്ടപ്പെടാതിരുന്ന അഭിഭാഷകൻ ആദ്യം അസഭ്യം പറയുകയും നേരിയ വാക്തർക്കമുണ്ടാവുകയും ചെയ്തിരുന്നുവത്രെ.
പിന്നീട് ഇതിെൻറ പേരില്‍ ഗുണ്ടകള്‍ക്കു ക്വട്ടേഷന്‍ നല്‍കിയതാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. അഭിഭാഷകനുമായുള്ള വാക്തർക്കത്തിന് ശേഷം ഗിരീഷ് ഫ്ലാറ്റിെലത്തിയതിന് പിന്നാലെ മറ്റൊരു കാറിൽ ഗുണ്ടകളെത്തി. പാർക്കിങ് ഏരിയയിൽ ഗിരീഷിനെ തടഞ്ഞ് ഇവർ കൈ ഇരുമ്പുവടികൊണ്ട് തല്ലിയൊടിക്കുകയായിരുന്നു. അടിയേറ്റ് കൈയിലെ അസ്ഥി രണ്ടിടത്ത് ഒടിഞ്ഞു നുറുങ്ങി. സി.സി തവണ മുടങ്ങിയ വാഹനങ്ങള്‍ സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തിനുവേണ്ടി പിടിച്ചെടുക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് സാബുവും അജീഷും. പ്രതികൾ അറസ്റ്റിലായതോടെ അഭിഭാഷകൻ ഒളിവിൽ പോയി. അതേസമയം, കേസ് ഒതുക്കാനുള്ള നീക്കം നടക്കുന്നതായി ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.