കൊച്ചി: ജനങ്ങളെ കബളിപ്പിക്കുന്ന സമീപനമാണ് മദ്യനയത്തിെൻറ കാര്യത്തിൽ സംസ്ഥാന സർക്കാറിേൻതെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി പ്രസിഡൻറ് ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കാൻ നിയമപരമായ എല്ലാ മാർഗങ്ങളിലൂടെയും മുന്നോട്ടുപോകാൻ കെ.സി.ബി.സി പ്രതിജ്ഞാബദ്ധമാണ്. പാലാരിവട്ടം പി.ഒ.സിയിൽ നടന്ന കെ.സി.ബി.സിയുടെ വർഷകാല സമ്മേളനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യവർജനം, ഘട്ടംഘട്ടമായി മദ്യം ഇല്ലാതാക്കും തുടങ്ങിയ വാഗ്ദാനങ്ങൾ നിരത്തിയ സർക്കാർ മദ്യനിയന്ത്രണത്തിന് പ്രാധാന്യം നൽകുമെന്ന് ജനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, മദ്യലോബികളെ സഹായിക്കുകയാണ് സർക്കാർ. ബാറുകൾ അടച്ചശേഷം മദ്യ ഉപഭോഗം കുറഞ്ഞില്ലെന്ന സർക്കാർ വാദം തെറ്റാണ്. മദ്യ ഉപഭോഗം 30 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. മദ്യത്തിെൻറ ഉപഭോഗവും ലഭ്യതയും വർധിപ്പിക്കുന്ന ഏതു നയത്തെയും കെ.സി.ബി.സി എതിർക്കും.
കുടുംബം, ക്രിസ്തീയ വിവാഹം, വിവാഹ ഒരുക്കം, യോഗ, കുട്ടികളുടെയും ദുർബലരുടെയും സുരക്ഷിതത്വം, ഭിന്നലിംഗക്കാരോടുള്ള സമീപനം, ദലിത് ശാക്തീകരണം, ജയിൽമോചിതരുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളിൽ സമ്മേളനത്തിൽ ചർച്ച നടന്നു. സർക്കാറുകളുടെ വികസന പ്രവർത്തനങ്ങളിൽ സാധാരണക്കാരുടെ പ്രശ്നങ്ങൾ വിസ്മരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും സൂസപാക്യം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.