തിരുവനന്തപുരം: തിരിച്ചടികൾക്കിടയിലും േക്ഷമ-വികസനരംഗത്ത് ശ്രദ്ധയോടെയുള്ള ചുവടുകളുമായി പിണറായി വിജയൻ സർക്കാർ മൂന്നാംവർഷത്തിലേക്ക്. സാമ്പത്തിക ഞെരുക്കത്തിലും പദ്ധതി വിനിയോഗത്തിൽ റെക്കോഡിട്ടും ക്ഷേമ പെൻഷൻ കുടിശ്ശികയില്ലാതെ നൽകിയും ഏപ്രിലിനുമുമ്പ് ബജറ്റ് സമ്പൂർണമായി പാസാക്കിയും വികസനപദ്ധതികൾക്ക് വേഗംകൂട്ടിയും സർക്കാർ ആശുപത്രികളും വിദ്യാലയങ്ങളും ശക്തിപ്പെടുത്തിയും രണ്ടാംവർഷത്തിൽ ശ്രദ്ധേയനേട്ടം കൈവരിക്കാനായി.
അതേ സമയം കാലിയായ ഖജനാവും ലോക്കപ്പിൽ പൊലിഞ്ഞ ജീവനുകളും മന്ത്രിയുെട കായൽ ൈകയേറ്റ ലീലയും കിടപ്പാടം സംരക്ഷിക്കാൻ തെരുവിലിറങ്ങിയവെര ചവിട്ടിയരച്ചതും രണ്ടാംവർഷം സർക്കാറിെൻറ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചവയാണ്. മേയ് 25നാണ് രണ്ട് വർഷം പൂർത്തിയാക്കുന്നതെങ്കിലും രണ്ടാഴ്ചയിലെ ആഘോഷപരിപാടികൾക്ക് വെള്ളിയാഴ്ച കണ്ണൂരിൽ തുടക്കമാകും. കലക്ടറേറ്റ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. സമാപനം മേയ് 30ന് തിരുവനന്തപുരത്ത്. 140 മണ്ഡലങ്ങളിലും വഞ്ചനദിനം ആചരിക്കാനാണ് യു.ഡി.എഫ് തീരുമാനം. രണ്ടാം വാർഷികത്തോടനുബന്ധിച്ച് നിരവധി പദ്ധതികൾക്ക് തുടക്കംകുറിക്കും. മാനവ വികസന സൂചികയിൽ കേരളത്തിന് ഉന്നതസ്ഥാനമെന്ന ഐക്യരാഷ്ട്രസഭയുടെ പരാമർശം അടക്കം ദേശീയ-അന്തർദേശീയ തലത്തിൽ ലഭിച്ച അംഗീകാരങ്ങൾ സർക്കാർ നേട്ടമായി ഉയർത്തിക്കാട്ടുന്നു. ഉദ്യോഗസ്ഥ തലത്തിലെ പരിഷ്കാരമാണ് സർക്കാർ നേട്ടമായി എണ്ണുന്ന കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ്.
രണ്ടാംവർഷം തിരിച്ചടികളുടേതുമായിരുന്നു. കർശന നിയന്ത്രണങ്ങളിലൂടെയാണ് ട്രഷറി പൂട്ടാതെ പിടിച്ചുനിന്നത്. നോട്ട് നിരോധനം, ജി.എസ്.ടി കെടുതികളിൽനിന്ന് മുക്തമായിട്ടില്ല. വികസനത്തിന് കൊണ്ടുവന്ന ‘കിഫ്ബി’ പ്രതീക്ഷിച്ച വിധം മുന്നോട്ടുപോയിട്ടില്ല. പ്രവാസി ചിട്ടി വഴി പണം വരുമെന്ന പ്രതീക്ഷകളും വിജയംകണ്ടില്ല.
സംവരണ കാര്യത്തിലെ നടപടികൾ പിന്നാക്ക-ആദിവാസി വിഭാഗങ്ങളിൽ കടുത്ത ആശങ്കയായി. സാമ്പത്തികസംവരണം നയമായി അംഗീകരിച്ച് ദേവസ്വം ബോർഡിൽ മുന്നാക്കസംവരണം പ്രഖ്യാപിച്ചു. ക്രീമിലെയർ പരിധി കേന്ദ്രം ആറിൽനിന്ന് എട്ട് ലക്ഷമാക്കിയപ്പോൾ സംസ്ഥാനം തുടക്കത്തിൽ നിരാകരിച്ചു. സമ്മർദങ്ങൾക്കുമൊടുവിൽ മാസങ്ങൾ വൈകിയാണ് നടപ്പാക്കിയത്. ഗെയിൽ, ദേശീയപാത ഭൂമി ഏറ്റെടുക്കലിെനതിരായ സമരങ്ങളെ തല്ലിയൊതുക്കി. പാടം സംരക്ഷിക്കാൻ കീഴാറ്റൂരിൽ സ്വന്തം പാർട്ടിക്കാർ നടത്തിയ സമരത്തെപ്പോലും സർക്കാർ നിരാകരിച്ചു.
ഇന്ന് യു.ഡി.എഫ് പ്രതിഷേധം
തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന വെള്ളിയാഴ്ച നിയോജകമണ്ഡലാടിസ്ഥാനത്തില്‍ സര്‍ക്കാറിനെതിരായ കുറ്റപത്രം വായിക്കും. സംസ്ഥാനതല ഉദ്ഘാടനം വൈകീട്ട് അഞ്ചിന് ഗാന്ധിപാര്‍ക്കില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുമെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന് അറിയിച്ചു.രാവിലെ 11ന് കേൻറാൺമെൻറ് ഹൗസില്‍ യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തില്‍ സർക്കാറിെൻറ രണ്ടുവര്‍ഷത്തെ വീഴ്ച ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല തയാറാക്കിയ ‘എല്ലാം തകര്‍ത്തെറിഞ്ഞ രണ്ടുവര്‍ഷം’ പുസ്തകം ഉമ്മന്‍ ചാണ്ടി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിക്ക് നല്കി പ്രകാശനംചെയ്യും. യു.ഡി.എഫിെൻറ ഔദ്യോഗിക വെബ്സൈറ്റ് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.