തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സലഭിക്കാതെ മരിച്ച തിരുെനൽവേലി സ്വദേശി മുരുകെൻറ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
രണ്ട് മക്കളുടെ വിദ്യാഭ്യാസത്തിന് അഞ്ച് ലക്ഷം രൂപ വീതമാണ് നൽകുന്നത്. ഈതുക ബാങ്കിൽ നിക്ഷേപിക്കുകയും പലിശ മുരുകെൻറ ഭാര്യ മുരുകമ്മക്ക് നൽകുകയുംചെയ്യും. മുരുകെൻറ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. കുടുംബത്തിെൻറ വിവരങ്ങൾ മുഖ്യമന്ത്രി ചോദിച്ചുമനസ്സിലാക്കി. 25 വർഷമായി കൊല്ലത്ത് കറവക്കാരനായി ജോലിചെയ്യുകയായിരുന്നു മുരുകൻ. സർക്കാർ ആവശ്യമായ സഹായം നൽകുമെന്ന് അവർക്ക് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു.
മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, സി.പി.എം കൊല്ലം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ, തിരുെനൽവേലി തിസൈൻവില്ലൈ ടൗൺ പഞ്ചായത്ത് കൗൺസിലർ മാരിമുത്തു എന്നിവരോടൊപ്പമാണ് മുരുകെൻറ കുടുംബം മുഖ്യമന്ത്രിയെ സന്ദർശിച്ചത്. മുരുകെൻറ രണ്ട് മക്കളും കൂടെയുണ്ടായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.