അമ്പലപ്പുഴ: സ്ഥാനാർഥിയുടെ പേരില്ലാതെ അമ്പലപ്പുഴയിൽ എൽ.ഡി.എഫിെൻറ ചുവരെഴുത്ത് പ്രചാരണം സജീവം.
തിങ്കളാഴ്ച രാവിലെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയുടെ മുഖ്യകവാടത്തിനു സമീപത്തെ സ്വകാര്യ മതിലിലാണ് സ്ഥാനാർഥിയുടെ പേരിനുള്ള സ്ഥലം ഒഴിവാക്കി ചുവരെഴുത്തിന് തുടക്കമായത്.
സിറ്റിങ് എം.എൽ.എയായ മന്ത്രി ജി. സുധാകരനെ പാർട്ടി നേതൃത്വം മത്സരരംഗത്തുനിന്ന് ഒഴിവാക്കിയിരുന്നു. തുടർച്ചയായി മൂന്ന് തവണ മത്സരിച്ചവരെ ഒഴിവാക്കാനാണ് പാർട്ടി തീരുമാനം. സി.ഐ.ടി.യു ജില്ല പ്രസിഡൻറ് എച്ച്. സലാമിനെയാണ് പകരക്കാരനായി മത്സരരംഗത്തിറക്കാൻ പാർട്ടി നിർദേശിച്ചത്.
എന്നാൽ, മന്ത്രി ജി. സുധാകരൻ ഇത്തവണയും മത്സരിക്കണമെന്ന് പൊതുജനാഭിപ്രായം ഉയർന്നതോടെ പാർട്ടി തീരുമാനത്തിൽ മാറ്റം വരാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് പേര് ഒഴിവാക്കി ചുവരെഴുത്ത് നടത്തുന്നത്. ബുധനാഴ്ചയാകും സ്ഥാനാർഥി പ്രഖ്യാപനം. ഇതിനുശേഷം ചുവരെഴുത്തുകളിൽ പേര് ഉൾപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.