മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിെൻറ വിലയിരുത്തലാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സംസ്ഥാനഭരണ വിലയിരുത്തലാകില്ല. വേങ്ങര ഉപതെരഞ്ഞെടുപ്പിലൂടെ കേരള രാഷ്ട്രീയത്തിൽ ഒരു മാറ്റവുമുണ്ടാവില്ല. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപെതരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി വൻ മുന്നേറ്റം നടത്തുന്നുണ്ട്. ഇത് സംസ്ഥാന ഭരണത്തിനുള്ള അംഗീകാരമാണ്.
വേങ്ങരയിലേത് ശക്തമായ രാഷ്ട്രീയ പോരാട്ടമാകും. മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ടിെൻറ വർധനയാണ് എൽ.ഡി.എഫിനുണ്ടായത്. വേങ്ങരയിലും മുന്നേറ്റം ആവർത്തിക്കും. ലീഗിന് കനത്ത പ്രഹരം നൽകും. മതനിരപേക്ഷതക്കും വികസനത്തിനും ഒരു വോട്ട് തേടിയാകും വോട്ടർമാരെ സമീപിക്കുകയെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.