തിരുവനന്തപുരം: കോവിഡ് പടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച ചേരാനിരുന്ന ഇടതുമുന്നണി നേതൃയോഗം മാറ്റിവെച്ചു. ആഗസ്റ്റ് ആദ്യവാരം യോഗം ചേരാനാണ് ഇപ്പോൾ ആലോചിക്കുന്നത്.
സ്വര്‍ണക്കടത്ത് വിവാദത്തിെൻറ നിഴലില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് അകപ്പെട്ടതിെൻറയും കോവിഡ് വ്യാപനത്തിെൻറയും പശ്ചാത്തലത്തിലാണ് നാലുമാസത്തെ ഇടവേളക്കുശേഷം എല്‍.ഡി.എഫ് ചേരാന്‍ തീരുമാനിച്ചത്. തദ്ദേശതെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ പുതിയ രാഷ്ട്രീയസാഹചര്യവും കോവിഡ് പ്രതിരോധമാര്‍ഗങ്ങളും ചര്‍ച്ച ചെയ്യണമെന്ന അഭിപ്രായം ഘടകകക്ഷികള്‍ക്കുള്ളില്‍ ഉയര്‍ന്നിരുന്നു.
എന്നാൽ, കോവിഡ് വ്യാപനത്തെതുടര്‍ന്ന് നിയമസഭാ സമ്മേളനം മാറ്റിവെക്കുമ്പോള്‍ എല്‍.ഡി.എഫ് യോഗം അഭികാമ്യമല്ലെന്ന് വിലയിരുത്തിയാണ് തീരുമാനം. ഇക്കാര്യത്തില്‍ സി.പി.എം സംസ്ഥാന നേതൃത്വം ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിയിരുന്നു. വിഡിയോ കോണ്‍ഫറന്‍സിങ് വഴി യു.ഡി.എഫ് മുന്നണി യോഗം ചേര്‍ന്നിരുന്നു. ഇൗ രീതിയിൽ യോഗം ഉചിതമല്ലെന്നാണ് എൽ.ഡി.എഫ് ഘടകകക്ഷികൾ അഭിപ്രായപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.