കാസർകോട്: ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫിന് അട്ടിമറി ജയം. നഗരസഭ, ബ്ലോക്ക് പഞ്ചായത്തുകൾ ഇരുമുന്നണികളും നിലനിർത്തിയപ്പോൾ ഗ്രാമപഞ്ചായത്ത് ഭരണത്തിൽ ബി.ജെ.പി ഒരുപടി മുന്നിൽ. യു.ഡി.എഫ് ഭരിച്ച ജില്ല പഞ്ചായത്ത് സ്വതന്ത്രെൻറ പിന്തുണയോടെ എൽ.ഡി.എഫ് പിടിച്ചു.
സീറ്റ് തർക്കത്തെ തുടർന്ന് കോൺഗ്രസ് വിട്ട് എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ഷാനവാസ് പാദൂർ മുസ്ലിം ലീഗിെൻറ തട്ടകമായ ചെങ്കള പിടിച്ചുകൊണ്ടാണ് ജില്ല പഞ്ചായത്ത് ഭരണം എൽ.ഡി.എഫിെൻറ കൈയിൽ എത്തിച്ചത്. സ്വതന്ത്രൻ ഉൾെപ്പടെ എട്ട് സീറ്റ് എൽ.ഡി.എഫ് നേടിയപ്പോൾ യു.ഡി.എഫ് ഏഴു സീറ്റ് നേടി. ബി.ജെ.പി രണ്ടു സീറ്റുകൾ നിലനിർത്തി. ജില്ലയിലെ ആകെ മൂന്നു നഗരസഭകളിൽ കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകൾ എൽ.ഡി.എഫും കാസർകോട് യു.ഡി.എഫും നിലനിർത്തി.
കാഞ്ഞങ്ങാട് നഗരസഭ ബ്ലോക്ക് പഞ്ചായത്ത് നിലയിൽ മാറ്റമില്ല. ആകെ നാലു ബ്ലോക്ക് പഞ്ചായത്തുകളിൽ സിറ്റിങ് ബ്ലോക്കുകളായ നാലെണ്ണം എൽ.ഡി.എഫും രണ്ടെണ്ണം യു.ഡി.എഫും നിലനിർത്തി. മഞ്ചേശ്വരം ബ്ലോക്കിൽ എസ്.ഡി.പി.െഎക്ക് ഒരു സീറ്റ് ലഭിച്ചു. ഗ്രാമപഞ്ചായത്തുകളിൽ ഇടതു-വലതു മുന്നണികൾക്ക് മുന്നേറ്റമുണ്ടായിട്ടില്ല. 38 ഗ്രാമപഞ്ചായത്തുകളിൽ ഇടതുപക്ഷത്തിന് പുല്ലൂർ പെരിയ പഞ്ചായത്ത് നഷ്ടപ്പെട്ടത് രാഷ്ട്രീയമായ തിരിച്ചടിയായി. 17 ഗ്രാമപഞ്ചായത്തുകളിൽ അധികാരമുണ്ടായിരുന്ന ഇടതുപക്ഷത്തിന് ഇരട്ടക്കൊല നടന്ന പുല്ലൂർ പെരിയയിൽ ജനഹിതം എതിരായി.
അതേസമയം, പുല്ലൂർ പെരിയ ഉൾപ്പെട്ട ജില്ല ഡിവിഷനിൽ എൽ.ഡി.എഫ് വിജയം നേടി. എൽ.ഡി.എഫ് 16 പഞ്ചായത്തുകളിലും യു.ഡി.എഫ് 17 പഞ്ചായത്തുകളിലും ബി.ജെ.പി അഞ്ചു പഞ്ചായത്തുകളിലും മുന്നേറ്റമുണ്ടാക്കി. കോൺഗ്രസ് വിമതരുടെ പഞ്ചായത്തായ ഇൗസ്റ്റ് എളേരിയ കോൺഗ്രസ് തിരിച്ചുപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.