തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 80ലധികം സീറ്റ് ലഭിക്കുമെന്ന് എൻ.സി.പി സംസ്ഥാന നേതൃയോഗത്തിൽ വിലയിരുത്തൽ. ശബരിമല, ആഴക്കടൽ മത്സ്യബന്ധനം, സ്ഥാനാർഥി നിർണയം ഉൾപ്പെടെ വിഷയങ്ങളിൽ എൽ.ഡി.എഫിന് കുറച്ച് സീറ്റ് നഷ്ടപ്പെേട്ടക്കാം. എങ്കിലും എൽ.ഡി.എഫിന് തുടർഭരണം ലഭിക്കും.
ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാടിൽ ജനങ്ങൾക്ക് ചെറിയ അഭിപ്രായവ്യത്യാസമുണ്ടായി. ഭരണത്തിെൻറ അവസാന കാലത്തുണ്ടായ ആഴക്കടൽ മത്സ്യബന്ധന വിവാദവും ചിലയിടങ്ങളിൽ പ്രതികൂലഘടകമായി. സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ചില മണ്ഡലങ്ങളിലുണ്ടായ പ്രതിഷേധവും ചെറിയ തിരിച്ചടിയാകും.
അഴിമതി ആരോപണങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യമാണ്. അത് എൽ.ഡി.എഫിെൻറ പ്രവർത്തനത്തെ ബാധിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയെൻറ ജനപ്രീതി, പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ ജനങ്ങളെ സംരക്ഷിച്ചത്, ക്ഷേമ പെൻഷൻ, സ്ഥായിയായ വികസന പ്രവർത്തനം എന്നിവ ഭരണതുടർച്ചക്ക് സഹായകമാകും.
എൻ.സി.പി മത്സരിച്ച മൂന്ന് സീറ്റിലും വിജയിക്കുമെന്നും വിലയിരുത്തി. കോൺഗ്രസിൽനിന്ന് തെരഞ്ഞെടുപ്പ് കാലത്ത് എൻ.സി.പിയിലെത്തിയ പി.സി. ചാക്കോ, സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ, മന്ത്രി എ.കെ. ശശീന്ദ്രൻ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.