കോന്നി: വകയാറിൽ ശനിയാഴ്ച തുടങ്ങിയ സി.പി.എം പത്തനംതിട്ട ജില്ല സമ്മേളനത്തിൽ നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ജില്ലയിലെ നേതാക്കളിൽ പണസമ്പാദന പ്രവണത വർധിക്കുന്നു. പേരുവെക്കാത്ത ഒട്ടേറെ പരാതികൾ ജില്ല കമ്മിറ്റിക്കെതിരെ സംസ്ഥാന കമ്മിറ്റിക്ക് ലഭിക്കുന്നെന്ന് ഗോവിന്ദൻ പറഞ്ഞു. ജീവഭയംകൊണ്ട് പേരുകൾ വെക്കുന്നില്ലെന്നാണ് കത്തുകളിൽ പരാമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘടന റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെയാണ് സംസ്ഥാന സെക്രട്ടറിയുടെ പരാമർശം. വിഭാഗീയത അനുവദിക്കില്ലെന്ന് തിരുവല്ല ഏരിയ കമ്മിറ്റിക്ക് ഗോവിന്ദൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.