തലശ്ശേരി: മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ ഒമ്പതിന് തലശ്ശേരി ബിഷപ്പ് ഹൗസിലെത്തിയാണ് സാദിഖലി തങ്ങൾ മാർ ജോസഫ് പാംപ്ലാനിയെ കണ്ടത്.
ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ മുനമ്പം വിഷയം ഉള്‍പ്പെടെ ചര്‍ച്ചയായി. സന്ദർശനത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഇത്തരത്തിലുള്ള കൂടിക്കാഴ്ച കേരള സമൂഹത്തിന്‍റെ ഭാവിക്ക് ആവശ്യമാണെന്നും മാര്‍ ജോസഫ് പാംപ്ലാനി മാധ്യമങ്ങളോട് വ്യക്തമാക്കി.
മുനമ്പം വിഷയത്തിൽ സമുദായങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാവാൻ പാടില്ലെന്നും സമൂഹങ്ങളെ അടുപ്പിക്കാൻ ആവശ്യമായതൊക്കെ ചെയ്യണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
കൂടിക്കാഴ്ചയിൽ വടകര എം.പി ഷാഫി പറമ്പിൽ, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് അഡ്വ. കെ.എ. ലത്തീഫ് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.