മലപ്പുറം: ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് മുസ്ലിംലീഗ െന്നും അവർ ദേശവിരുദ്ധരാണെന്ന അഭിപ്രായമില്ലെന്നും ബി.ജെ.പി ദേശീയ വക്താവ് സയ്യിദ് ഷാനവാസ് ഹുസൈൻ. എങ്കിലും, അത് വർഗീയ സംഘടനയാണ്. അവരുടെ പ്രത്യയശാസ്ത്രത്തെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും മലപ്പുറം പ്രസ് ക്ലബിെൻറ മീറ്റ് ദ ലീഡർ പരിപാടിയിൽ ഷാനവാസ് ഹുസൈൻ പറഞ്ഞു.
ലീഗിെൻറ കൊടി കണ്ടാൽ വയനാട് പാകിസ്താനിലാണെന്നു തോന്നുമെന്ന ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ പരാമർശം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ലീഗ് കൊടിക്ക് പാക് പതാകയുമായി സാമ്യമുണ്ട്. ഹുർറിയത്ത് കോൺഫറൻസിനെ വിഘടനവാദികളായി കാണുന്ന ബി.ജെ.പിക്ക് ലീഗിെൻറ കാര്യത്തിൽ അതേ നയമില്ല. ലീഗിനെ രാഷ്ട്രീയ പാർട്ടിയായാണ് അംഗീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.