തൃശൂർ: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ നവകേരള സദസ്സിനോടനുബന്ധിച്ച് തൃശൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുവദിച്ച അവധി പിൻവലിച്ചു. അവധി റദ്ദാക്കി ജില്ല കലക്ടർ ഉത്തരവിറക്കി.
സ്റ്റേറ്റ് സ്‌കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് അവധി പിൻവലിച്ചത്.
നവകേരള സദസ്സിന്റെ വേദിയായ ചെറുതുരുത്തി ജി.എച്ച്.എസ്.എസ് സ്‌കൂളിലെ കുട്ടികള്‍ക്ക് പരിപാടി പൂര്‍ത്തിയായ ശേഷം സ്റ്റേറ്റ് സ്‌കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാൻ സൗകര്യമൊരുക്കണമെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നു.
മാള: ബുധനാഴ്ച നടക്കുന്ന നവകേരള സദസ്സിനായി മാള സെന്റ് ആന്റണീസ് സ്കൂളിന്റെ മതിലുകൾ പൊളിച്ചുനീക്കി. കവാടത്തിലൂടെ കൂടുതൽ വാഹനങ്ങൾക്ക് കടന്നുപോകാനാണ് മതിൽ പൊളിച്ചത്. നവകേരള സദസ്സിനുശേഷം വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽനിന്ന് തുക അനുവദിച്ച് മതിലുകൾ പുനർനിർമിക്കുമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.