കൊച്ചി: ബ്യൂട്ടി പാർലറിലേക്ക് വെടിെവപ്പുണ്ടായ കേസിൽ ഉടമയും നടിയുമായ ലീനമരിയ പോൾ അന്വേഷണസംഘത്തിന് മുന് നിൽ ഹാജരായി. കൊച്ചിയിലെത്തിയ ഇവരിൽനിന്നും തിങ്കളാഴ്ച രാത്രി മൊഴിയെടുത്തതായി കൊച്ചി സിറ്റി പൊലീസ് െഡപ ്യൂട്ടി കമീഷണർ ജെ. ഹിമേന്ദ്രനാഥ് പറഞ്ഞു. ഹൈദരാബാദിൽ ആയതിനാൽ തിങ്കളാഴ്ചയേ എത്താനാകൂവെന്ന് ലീന കഴിഞ്ഞ ദിവസം പൊ ലീസിനെ അറിയിച്ചിരുന്നു.
മുംബൈ അധോലോക നായകൻ രവി പൂജാരിക്ക് പങ്കുള്ളതായി സംശയിക്കുന്നതായും 25 കോടി ആവശ് യപ്പെട്ട് തനിക്ക് ഭീഷണി സന്ദേശങ്ങളുണ്ടായിരുന്നതായും നടി അന്വേഷണ സംഘത്തെ അറിയിച്ചതായാണ് വിവരം. ഇവരുടെ മൊഴി പൂർണമായും പൊലീസ് മുഖവിലയ്ക്കെടുത്തില്ല. നടിയുടെ പേരിലുള്ള പഴയ കേസുകളെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞതായാണ് വിവരം. കേസിലെ തുടരന്വേഷണത്തിന് ലീനയുടെ മൊഴി നിർണായകമാണ്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് പനമ്പിള്ളിനഗറിലുള്ള നെയ്ൽ ആർട്ടിസ്ട്രി എന്ന ബ്യൂട്ടിപാർലറിൽ വെടിവെപ്പുണ്ടായത്. ബൈക്കിൽ എത്തിയ രണ്ടുപേർ വെടിെവച്ചശേഷം കടന്നുകളയുകയായിരുന്നു. ഇരുവരും ഹെൽമറ്റും ജാക്കറ്റും ധരിച്ചിരുന്നതായി സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. രവി പൂജാരിയുടെ പേരെഴുതിയ കടലാസ് പ്രദേശത്ത് ഉപേക്ഷിച്ചശേഷമാണ് പ്രതികൾ രക്ഷപ്പെട്ടത്.
പ്രാദേശിക ഗുണ്ടാസംഘത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭ്യമായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ വിപുലമായ ബന്ധങ്ങളും ദുരൂഹതയും ഉണ്ടെന്ന് തന്നെയാണ് പൊലീസ് സംശയിക്കുന്നത്. അതിനാൽ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ഹവാല സംഘങ്ങളിലേക്കും ഭീഷണിപ്പെടുത്തി പണം തട്ടുന്ന പ്രാദേശിക സംഘങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബൈക്കിെൻറ നമ്പറിന് നഗരത്തിലെ സി.സി ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.