തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മുൻതൂക്കം നേടിയെങ്കിലും കഴിഞ്ഞ തവണത്തെക്കാൾ വാർഡുകൾ ഇക്കുറി കുറഞ്ഞു. മൊത്തം വാർഡുകളിൽ യു.ഡി.എഫിനും കുറവ് വന്നു. ബി.ജെ.പിക്കും കാര്യമായ വർധനയുണ്ടായില്ല. സ്വതന്ത്രർക്കും ചെറുപാർട്ടികൾക്കുമാണ് ബാക്കി ലഭിച്ചത്. രാഷ്ട്രീയ വോട്ടുകളെന്ന് കരുതാവുന്ന ബ്ലോക്ക്-ജില്ല ഡിവിഷനുകളിൽ ഇടതുമുന്നണി നേട്ടമുണ്ടാക്കി. ഗ്രാമപഞ്ചായത്തുകളിൽ ഇടതുമുന്നണിക്ക് വാർഡുകൾ ഗണ്യമായി കുറഞ്ഞു.
വോെട്ടടുപ്പ് നടന്ന 21,865 തദ്ദേശ വാർഡുകളിൽ 10,116 ൽ ഇടതു മുന്നണി വിജയിച്ചു. കഴിഞ്ഞ തവണ 10,340 വാർഡുകൾ അവർക്കുണ്ടായിരുന്നു. 224 വാർഡുകൾ കുറഞ്ഞു. യു.ഡി.എഫിന് 8023 ൽ ഇക്കുറി വിജയിക്കാനായി. കഴിഞ്ഞ തവണ 8847 വാർഡുകൾ അവർക്ക് കിട്ടിയിരുന്നു. 824 എണ്ണം കുറഞ്ഞു. എൻ.ഡി.എ ഇക്കുറി 1600 വാർഡുകളിൽ വിജയിച്ചു.
15,962 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ ഇടതുമുന്നണി ഇക്കുറി 7263ൽ വിജയിച്ചു. 2015ൽ അവർക്കുണ്ടായിരുന്ന 7623 വാർഡുകളിൽ 360 എണ്ണം നഷ്ടപ്പെട്ടു. യു.ഡി.എഫിന് 5873 ലാണ് ഇക്കുറി വിജയിക്കാനായത്. 2015ൽ 6324 ഉണ്ടായിരുന്നു. 451 വാർഡുകൾ അവർക്ക് കുറഞ്ഞു. എൻ.ഡി.എക്ക് 1182 വാർഡുകളാണ് ഇക്കുറി കിട്ടിയത്. മറ്റുള്ളവർ 1619 വാർഡുകൾ നേടി.
ബ്ലോക്കിെല 2080 വാർഡുകളിൽ എൽ.ഡി.എഫ് 1267 എണ്ണം നേടി. കഴിഞ്ഞ തവണ അവർക്ക് 1088 ആയിരുന്നു. ഇക്കുറി 174 വാർഡുകൾ കൂടി. യു.ഡി.എഫ് 727 വാർഡുകളിലൊതുങ്ങി. കഴിഞ്ഞ തവണ 917 കിട്ടിയിരുന്ന അവർക്ക് 190 എണ്ണത്തിെൻറ കുറവ്. എൻ.ഡി.എ 37 ൽ വിജയിച്ചു. മറ്റുള്ളവർ 49ൽ വിജയിച്ചു.
ജില്ല പഞ്ചായത്തിലെ 331 ഡിവിഷനുകളിൽ ഇടതു മുന്നണി 212 നേടി. കഴിഞ്ഞ തവണ 170 ആയിരുന്നു. 42 ഡിവിഷൻ വർധിച്ചു. യു.ഡി.എഫ് 110ൽ ഒതുങ്ങി. കഴിഞ്ഞ തവണ 145 ഉണ്ടായിരുന്നു. 35 എണ്ണം കുറഞ്ഞു. എൻ.ഡി.എക്ക് മൂന്നിൽനിന്ന് രണ്ടായി കുറഞ്ഞു. മറ്റുള്ളവർക്ക് ആറെണ്ണമുണ്ട്.
മുനിസിപ്പാലിറ്റിയിലെ 3078 വാർഡുകളിൽ എൽ.ഡി.എഫ്. 1167 ൽ വിജയിച്ചു. കഴിഞ്ഞ തവണ 1263 ഉണ്ടായിരുന്നു. 96 എണ്ണം കുറഞ്ഞു. യു.ഡി.എഫിന് ഇക്കുറി 1173 വാർഡുണ്ട്. കഴിഞ്ഞ തവണ 1318 ഉണ്ടായിരുന്നു. 145 എണ്ണം കുറഞ്ഞു. എൻ.ഡി.എക്ക് 320 വാർഡുകൾ ലഭിച്ചു. കഴിഞ്ഞ തവണ 239 ആയിരുന്നു. മറ്റുള്ളവർ 416 എണ്ണം നേടി.
കോർപറേഷനിലെ 414 ൽ എൽ.ഡി.എഫ് 207 ൽ വിജയിച്ചു. കഴിഞ്ഞ തവണ 196 ആയിരുന്നു. 11 എണ്ണം വർധിച്ചു. യു.ഡി.എഫിന് ഇക്കുറി 120 ലഭിച്ചു. കഴിഞ്ഞ തവണ 143 ആയിരുന്നു. 23 എണ്ണം കുറഞ്ഞു. എൻ.ഡി.എക്ക് 59 ലഭിച്ചു. കഴിഞ്ഞ തവണ 51 ഉണ്ടായിരുന്നു. മറ്റുള്ളവർക്ക് ഇക്കുറി 27. കഴിഞ്ഞ തവണ 24ഉം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.