Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാർഡുകളുടെ എണ്ണത്തിൽ...

വാർഡുകളുടെ എണ്ണത്തിൽ ഇടതിനും യു.ഡി.എഫിനും കുറവ്

text_fields
bookmark_border
Left and UDF have less number of wards
cancel

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി​ മു​ൻ​തൂ​ക്കം നേ​ടി​യെ​ങ്കി​ലും ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​ക്കാ​ൾ വാ​ർ​ഡു​ക​ൾ ഇ​ക്കു​റി കു​റ​ഞ്ഞു. മൊ​ത്തം വാ​ർ​ഡു​ക​ളി​ൽ യു.​ഡി.​എ​ഫി​നും കു​റ​വ്​ വ​ന്നു. ബി.​ജെ.​പി​ക്കും കാ​ര്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി​ല്ല. സ്വ​ത​ന്ത്ര​ർ​ക്കും ചെ​റു​പാ​ർ​ട്ടി​ക​ൾ​ക്കു​മാ​ണ്​ ബാ​ക്കി ല​ഭി​ച്ച​ത്. രാ​ഷ്​​ട്രീ​യ വോ​ട്ടു​ക​ളെ​ന്ന്​ ക​രു​താ​വു​ന്ന ബ്ലോ​ക്ക്​-​ജി​ല്ല ഡി​വി​ഷ​നു​ക​ളി​ൽ ഇ​ട​തു​മു​ന്ന​ണി നേ​ട്ട​മു​ണ്ടാ​ക്കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ട​തു​മു​ന്ന​ണി​ക്ക്​ വാ​ർ​ഡു​ക​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു.

​വോ​​െ​ട്ട​ടു​പ്പ്​ ന​ട​ന്ന 21,865 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ 10,116 ൽ ​ഇ​ട​തു മു​ന്ന​ണി വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ 10,340 വാ​ർ​ഡു​ക​ൾ അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു. 224 വാ​ർ​ഡു​ക​ൾ കു​റ​ഞ്ഞു. യു.​ഡി.​എ​ഫി​ന്​ 8023 ൽ ​ഇ​ക്കു​റി വി​ജ​യി​ക്കാ​നാ​യി. ക​ഴി​ഞ്ഞ ത​വ​ണ 8847 വാ​ർ​ഡു​ക​ൾ അ​വ​ർ​ക്ക്​ കി​ട്ടി​യി​രു​ന്നു. 824 എ​ണ്ണം കു​റ​ഞ്ഞു. എ​ൻ.​ഡി.​എ ഇ​ക്കു​റി​ 1600 വാ​ർ​ഡു​ക​ളി​ൽ വി​ജ​യി​ച്ചു.

15,962 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ വാ​ർ​ഡു​ക​ളി​ൽ ഇ​ട​തു​മു​ന്ന​ണി ഇ​ക്കു​റി 7263ൽ ​വി​ജ​യി​ച്ചു. 2015ൽ ​അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്ന 7623 വാ​ർ​ഡു​ക​ളി​ൽ 360 എ​ണ്ണം ന​ഷ്​​ട​പ്പെ​ട്ടു. യു.​ഡി.​എ​ഫി​ന്​ 5873 ലാ​ണ്​​ ഇ​ക്കു​റി വി​ജ​യി​ക്കാ​നാ​യ​ത്. 2015ൽ 6324 ​ഉ​ണ്ടാ​യി​രു​ന്നു. 451 വാ​ർ​ഡു​ക​ൾ അ​വ​ർ​ക്ക്​ കു​റ​ഞ്ഞു. എ​ൻ.​ഡി.​എ​ക്ക്​ 1182 വാ​ർ​ഡു​ക​ളാ​ണ്​ ഇ​ക്കു​റി കി​ട്ടി​യ​ത്. മ​റ്റു​ള്ള​വ​ർ 1619 വാ​ർ​ഡു​ക​ൾ നേ​ടി.

ബ്ലോ​ക്കി​െ​ല 2080 വാ​ർ​ഡു​ക​ളി​ൽ എ​ൽ.​ഡി.​എ​ഫ്​ 1267 എ​ണ്ണം നേ​ടി. ക​ഴി​ഞ്ഞ ത​വ​ണ അ​വ​ർ​ക്ക്​ 1088 ആ​യി​രു​ന്നു. ഇ​ക്കു​റി 174 വാ​ർ​ഡു​ക​ൾ കൂ​ടി. യു.​ഡി.​എ​ഫ്​​ 727 വാ​ർ​ഡു​ക​ളി​ലൊ​തു​ങ്ങി. ക​ഴി​ഞ്ഞ ത​വ​ണ 917 കി​ട്ടി​യി​രു​ന്ന അ​വ​ർ​ക്ക്​ 190 എ​ണ്ണ​ത്തി​െൻറ കു​റ​വ്. എ​ൻ.​ഡി.​എ 37 ൽ ​വി​ജ​യി​ച്ചു. മ​റ്റു​ള്ള​വ​ർ 49ൽ ​വി​ജ​യി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്തി​ലെ 331 ഡി​വി​ഷ​നു​ക​ളി​ൽ ഇ​ട​തു മു​ന്ന​ണി 212 നേ​ടി. ക​ഴി​ഞ്ഞ ത​വ​ണ 170 ആ​യി​രു​ന്നു. 42 ഡി​വി​ഷ​ൻ വ​ർ​ധി​ച്ചു. യു.​ഡി.​എ​ഫ്​ 110ൽ ​ഒ​തു​ങ്ങി. ക​ഴി​ഞ്ഞ ത​വ​ണ 145 ഉ​ണ്ടാ​യി​രു​ന്നു. 35 എ​ണ്ണം കു​റ​ഞ്ഞു. എ​ൻ.​ഡി.​എ​ക്ക്​ മൂ​ന്നി​ൽ​നി​ന്ന്​ ര​ണ്ടാ​യി കു​റ​ഞ്ഞു. മ​റ്റു​ള്ള​വ​ർ​ക്ക്​ ആ​റെ​ണ്ണ​മു​ണ്ട്.

മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 3078 വാ​ർ​ഡു​ക​ളി​ൽ എ​ൽ.​ഡി.​എ​ഫ്. 1167 ൽ ​വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ 1263 ഉ​ണ്ടാ​യി​രു​ന്നു. 96 എ​ണ്ണം കു​റ​ഞ്ഞു. യു.​ഡി.​എ​ഫി​ന്​ ഇ​ക്കു​റി 1173 വാ​ർ​ഡു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ 1318 ഉ​ണ്ടാ​യി​രു​ന്നു. 145 എ​ണ്ണം കു​റ​ഞ്ഞു. എ​ൻ.​ഡി.​എ​ക്ക്​ 320 വാ​ർ​ഡു​ക​ൾ ല​ഭി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ 239 ആ​യി​രു​ന്നു. മ​റ്റു​ള്ള​വ​ർ 416 എ​ണ്ണം നേ​ടി.

കോ​ർ​പ​റേ​ഷ​നി​ലെ 414 ൽ ​എ​ൽ.​ഡി.​എ​ഫ്​ 207 ൽ ​വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ 196 ആ​യി​രു​ന്നു. 11 എ​ണ്ണം വ​ർ​ധി​ച്ചു. യു.​ഡി.​എ​ഫി​ന്​ ഇ​ക്കു​റി 120 ല​ഭി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ 143 ആ​യി​രു​ന്നു. 23 എ​ണ്ണം കു​റ​ഞ്ഞു. എ​ൻ.​ഡി.​എ​ക്ക്​ 59 ല​ഭി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ 51 ഉ​ണ്ടാ​യി​രു​ന്നു. മ​റ്റു​ള്ള​വ​ർ​ക്ക്​ ഇ​ക്കു​റി 27. ക​ഴി​ഞ്ഞ ത​വ​ണ 24ഉം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udfldfpanchayat election 2020
News Summary - Left and UDF have less number of wards
Next Story