വാക്​സിൻ നയത്തിനെതിരെ 28ന്​ എൽ.ഡി.എഫ്​ സത്യഗ്രഹം

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ വാ​ക്സി​ൻ ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഏ​പ്രി​ൽ 28ന് ​എ​ൽ.​ഡി.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭാ​വി​ക​ളും വീ​ട്ടു​മു​റ്റ​ങ്ങ​ളി​ൽ വൈ​കീ​ട്ട് 5.30 മു​ത​ൽ ആ​റ് മ​ണി വ​രെ സ​ത്യ​ഗ്ര​ഹ​മി​രി​ക്കും. കോ​വി​ഡി​െൻറ ര​ണ്ടാം​ത​രം​ഗ​ത്തി​ൽ മ​നു​ഷ്യ​ജീ​വ​ന് വി​ല ക​ൽ​പി​ക്കാ​ത്ത സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​ത്തി​േ​ൻ​റ​തെ​ന്ന്​ എ​ൽ.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.


പു​തി​യ വാ​ക്സി​ൻ​ന​യം ജ​ന​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​ണ്. ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്നൊ​ഴി​ഞ്ഞു​മാ​റി എ​ല്ലാ ഭാ​ര​വും സം​സ്ഥാ​ന​ങ്ങ​ളു​ടെ ത​ല​യി​ലി​ടു​ക​യാ​ണ്. കോ​വി​ഡ് സൃ​ഷ്​​ടി​ച്ച സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ വ​ല​യു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് താ​ങ്ങാ​നാ​കാ​ത്ത അ​ധി​ക​ഭാ​ര​മാ​ണ് കേ​ന്ദ്രം അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ങ്കി​ൽ സം​സ്ഥാ​നം വി​ല കൊ​ടു​ത്ത്​ വാ​ങ്ങ​ണ​മെ​ന്ന് പ​റ​ഞ്ഞ കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ജ​ന​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ക​യാ​ണ്.

കേ​ന്ദ്രം വാ​ക്സി​ൻ ത​ന്നി​ല്ലെ​ങ്കി​ലും സ്വ​ന്തം നി​ല​യി​ൽ വി​ല​കൊ​ടു​ത്തു​വാ​ങ്ങി ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം കേ​ര​ളീ​യ​സ​മൂ​ഹ​ത്തി​ന് വ​ലി​യ ആ​ശ്വാ​സ​മേ​കും. ഇ​തി​നു​ള്ള അ​ധി​ക​െ​ച​ല​വാ​യി ക​ണ​ക്കാ​ക്കു​ന്ന​ത് 1300 കോ​ടി രൂ​പ​യാ​ണ്. ഈ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​ക​യെ​ന്ന​ത് അ​ഭി​മാ​ന​ബോ​ധ​മു​ള്ള മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളു​ടെ​യും ചു​മ​ത​ല​യാ​യി സി.​പി.​എം കാ​ണു​ന്നു.

ആ​രു​ടെ​യും ആ​ഹ്വാ​ന​മി​ല്ലാ​തെ​ത​ന്നെ വാ​ക്സി​ൻ ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് മ​ല​യാ​ളി​ക​ൾ സം​ഭാ​വ​ന അ​യ​ച്ചു​തു​ട​ങ്ങി​യ​ത് അ​ഭി​മാ​ന​ക​ര​മാ​ണ്. പാ​ർ​ട്ടി അം​ഗ​ങ്ങ​ളും അ​നു​ഭാ​വി​ക​ളും കൈ​യ​യ​ച്ച് സം​ഭാ​വ​ന ന​ൽ​ക​ണം. കേ​ര​ളീ​യ​സ​മൂ​ഹ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന കേ​ന്ദ്ര​സ​മീ​പ​ന​ത്തി​നെ​തി​രാ​യ മ​റു​പ​ടി​യാ​യി വാ​ക്സി​ൻ ച​ല​ഞ്ച് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.