കൊച്ചി: കള്ളപ്പണക്കേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിെൻറ മകനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ചോദ്യം ചെയ്യൽ.
വി.കെ. ഇബ്രാഹിം കുഞ്ഞിെൻറ മകൻ അബ്ദുൽ ഗഫൂറിനെ കൊച്ചിയിലെ വിജിലൻസ് ആസ്ഥാനത്താണ് വിജിലൻസ് സംഘം ചോദ്യം ചെയ്യുന്നത്. കേസിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഗിരീഷ് ബാബു നൽകി പരാതിയിലാണ് നടപടി. കേസിൽ നിന്ന് പിൻമാറാൻ അബ്ദുൽ ഗഫൂർ പണം വാഗ്ദാനം ചെയ്തെന്നും ഗിരീഷ് ബാബു പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.