തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യംചെയ്യുന്നതില്‍ നിയമതടസ്സമില്ലെന്ന് കസ്റ്റംസിന് നിയമോപദേശം. എന്നാൽ, നിയമസഭാ സമ്മേളനം കഴിയുംവരെ കാത്തിരിക്കാനാണ് തീരുമാനമെന്നറിയുന്നു.
ചോദ്യംചെയ്യുന്നതില്‍ സ്പീക്കര്‍ക്ക് നിയമ പരിരക്ഷയില്ലെന്നാണ് കസ്റ്റംസിന് ലഭിച്ച നിയമോപദേശം. എന്നാൽ, നിയമസഭാ സമ്മേളന കാലാവധിയിൽ വിളിപ്പിക്കുന്നതിൽ സാേങ്കതിക പ്രശ്നങ്ങളുണ്ട്. സ്പീക്കറുടേത് ഭരണഘടന പദവി ആയതിനാല്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചുവേണം മുന്നോട്ടുപോകേണ്ടത്. ഇൗമാസം എട്ടിന് നിയമസഭാ സമ്മേളനം ആരംഭിക്കും. തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ സമന്‍സ് നല്കി സ്പീക്കറെ വിളിപ്പിക്കാമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു. അതേസമയം േചാദ്യംചെയ്യൽ സംബന്ധിച്ച് നോട്ടീസോ മറ്റ് വിവരങ്ങളോ ലഭിച്ചില്ലെന്ന് സ്പീക്കറുടെ ഒാഫിസ് അറിയിച്ചു. നിയമസഭാ സമ്മേളനം കഴിഞ്ഞുമാത്രമേ നോട്ടീസ് നൽകൂവെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറയുന്നു.
സ്പീക്കര്‍ തങ്ങള്‍ക്ക് ബാഗ് കെമാറിയെന്ന, സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയുടെയും സരിത്തിെൻറയും മൊഴിയാണ് ശ്രീരാമകൃഷ്ണന് കുരുക്കാകുന്നത്. ആരോപണം സ്പീക്കർ നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.