തിരുവനന്തപുരം: ബജറ്റ് സമ്പൂർണമായി പാസാക്കാൻ നിയമസഭ സമ്മേളനം ജൂണ്‍ 27 മുതല്‍ വിളിച്ച് ചേര്‍ക്കാൻ മന്ത്രിസഭ യോഗം ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു. 23 ദിവസമാകും സമ്മേളനം ചേരുക. ബജറ്റ് വകുപ്പ് തിരിച്ച് ചർച്ച നടത്തി പാസാക്കും. ഇതിന് ശേഷം ധനകാര്യ ബില്ലും ധനവിനിയോഗ ബില്ലുകളും പാസാക്കും. ധനാഭ്യർഥന ചർച്ചകൾ മാത്രം 13 ദിവസം നീളും. ബജറ്റ് അവതരിപ്പിച്ച ഘട്ടത്തിൽ വോട്ട് ഓൺ അക്കൗണ്ട് പാസാക്കി പിരിയുകയായിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തിലാണ് പ്രതിപക്ഷം. മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളും സഭയിൽ പ്രതിപക്ഷം സർക്കാറിനെതിരെ ഉയർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.