കൊച്ചി: നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ സൗഹൃദ സന്ദർശനം നടത്തി. പോർട്ട് ട്രസ്റ്റ് ചെയർമാൻ ബി. കാശി വിശ്വനാഥന്റെ നേതൃത്വത്തിൽ സ്പീക്കറെ പൂച്ചെണ്ടു നൽകി സ്വീകരിച്ചു.
കേരളത്തിൻറെ വികസനത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ പങ്ക്, വാണിജ്യ വ്യവസായ രംഗങ്ങളിലെ വളർച്ചക്കായി പോർട്ട് ട്രസ്റ്റിന്റെ ഭാവി പരിപാടികൾക്കായുള്ള നവീന ആശയങ്ങൾ തുടങ്ങിയ കാര്യങ്ങൾ സ്പീക്കർ ചെയർമാനുമായി പങ്കുവെച്ചു.
സ്പീക്കറുടെ നിയമസഭാ മണ്ഡലത്തിലെ തലായി ഹാർബറും, കണ്ണൂർ അഴീക്കൽ പോർട്ടും ഉടൻതന്നെ സന്ദർശിച്ച് ഇവിടുത്തെ ഭാവി സാധ്യതകൾ എന്തെല്ലാം എന്ന് പരിശോധിക്കുമെന്നും ചെയർമാൻ സ്പീക്കർക്ക് ഉറപ്പു നൽകി.
ചർച്ചകൾക്കൊടുവിൽ സ്പീക്കർ എ.എൻ. ഷംസീറിന് പോർട്ട് ട്രസ്റ്റിന്റെ ഉപഹാരം നൽകി ചെയർമാൻ ആദരിച്ചു. സ്പീക്കറോടൊപ്പം അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എസ്.കെ. അർജുനും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.