കൽപ്പറ്റ: വയനാട്ടിൽ പൊഴുതന ആറാൈമലിൽ ജനവാസ മേഖലയിലെ കിണറിൽ പുള്ളിപുലി വീണു. പുലർച്ചെയാണ് സംഭവം. പൊഴുതനയിലെ ടി.എം ഹനീഫയുടെ കിണറ്റിലാണ് പുലി വീണത്. ശബ്ദം കേട്ട് വീട്ടുകാർ വന്നു നോക്കിയപ്പോഴാണ് പുലി വീണതായി കണ്ടെത്. ഉടൻ പൊലസിലും ഫോറസ്റ്റിലും വിവരമറിയിച്ചു.
ആഴമുള്ള കിണറായതിനാൽ പുലിക്ക് സ്വയം കയറാനായിട്ടില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ൈവത്തിരി പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പുലിയെ കരക്കു കയറ്റാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.