കട്ടപ്പന: വാങ്ങിയ പശുവിന് പാൽ കുറഞ്ഞതിെൻറ പേരിൽ രണ്ട് കുടുംബങ്ങൾ തമ്മിൽ വാക്തർക്കവും വീട് കയറി ആക്രമണവും. രണ്ടുപേർക്ക് പരിക്ക്. വെള്ളയാംകുടി മുട്ടുമണ്ണിൽ സാബുവിെൻറ ഭാര്യ ആൻസി, ഇളയ മകൻ എന്നിവർക്കാണ് പരിക്കേറ്റത്. മൂന്ന് മാസം മുമ്പ് പശുവിനെ വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
ശനിയാഴ്ച രാത്രി എട്ടരയോടെ വെള്ളയാംകുടി ലക്ഷംവീട് കോളനിയിൽ താമസക്കാരനായ സാബുവിെൻറ വീട്ടിൽ വള്ളക്കടവ് ഓലനാൽ സജിയുടെ മകൻ അച്ചുവും കൂട്ടുകാരായ മൂന്ന് പേരും അതിക്രമിച്ച് കയറിയത്. മാസങ്ങൾക്ക് മുമ്പ് സജിയുടെ പക്കൽനിന്ന് സാബുവും കുടുംബവും പശുവിനെ വാങ്ങിയിരുന്നു. ഇതിന് പാൽ കുറവാണെന്ന് ആരോപിച്ച് സാബുവും സജിയും തമ്മിൽ മുമ്പ് സംഘർഷമുണ്ടായിരുന്നു. ഇതിൽ സജിയുടെ വീട്ടുകാർക്ക് മർദനമേറ്റിരുന്നതായി പറയുന്നുണ്ട്.
ഇതിെൻറ തുടർച്ചയായാണ് സജിയുടെ മകൻ അച്ചുവിെൻറ നേതൃത്വത്തിൽ സാബുവിെൻറ വീട്ടിൽ കയറി ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.