തിരുവനന്തപുരം: താൽക്കാലിക നിയമനത്തിന് പാർട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ടുള്ള തിരുവനന്തപുരം കോർപറേഷൻ മേയറുടെ കത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച രേഖപ്പെടുത്തിയേക്കും. വിഷയവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം മേയറോട് സമയം തേടിയിട്ടുണ്ട്. ചൊവ്വാഴ്ചതന്നെ മൊഴി രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം.
തന്‍റെ പേരിൽ പുറത്തുവന്ന കത്ത് വ്യാജമാണെന്ന മേയറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. അതിനാൽ മേയറുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാകും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുക.
തന്‍റെ പേരിൽ പ്രചരിക്കുന്ന കത്തിന്‍റെ വസ്തുത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം മേയർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റ് എസ്.പി എസ്. മധുസൂദനന്‍റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.
വിവാദത്തിൽ സി.പി.എമ്മും അന്വേഷണം നടത്തും. എന്നാൽ, ആര് അന്വേഷിക്കും, എന്തൊക്കെ അന്വേഷിക്കുമെന്ന കാര്യങ്ങളൊന്നും പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.