കൊച്ചി: ശക്തിപ്രാപിക്കുന്ന സാമുദായിക സ്പർധയും അസഹിഷ്ണുതയും ഇല്ലാതാക്കി സൗഹാർദവും ഐക്യവും ഊട്ടിയുറപ്പിക്കാൻ കേരള കത്തോലിക മെത്രാൻ സമിതി (കെ.സി.ബി.സി) േനതൃത്വം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള കാത്തലിക് യൂത്ത് മൂവ്മെൻറ് മുൻ ഭാരവാഹികൾ കത്ത് നൽകി.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികൾക്കായി മാത്രം നടത്തിയ പ്രസംഗം പൊതുമധ്യത്തിൽ തെറ്റിദ്ധാരണയും വേദനയുമുണ്ടാക്കിയതിൽ കെ.സി.ബി.സി ഖേദം പ്രകടിപ്പിക്കണം.
ബിഷപ് ഉന്നയിച്ച വിഷയങ്ങളിൽ കൂടുതൽ ചർച്ചക്ക് പ്രസക്തിയുണ്ട്. ചാനൽ ചർച്ചകളിൽ സഭാ പ്രതിനിധികളെന്ന നിലക്ക് പങ്കെടുക്കുന്ന പലരും സഭയുടെ മുഖവും പ്രതിച്ഛായയും വികൃതമാക്കുന്നുണ്ട്. ഇത്തരക്കാരെ തള്ളിപ്പറയണമെന്നും കത്തിൽ ആവശ്യപ്പെട്ടു.വിവിധ അതിരൂപതകളിൽപെട്ട 39 പേർ ചേർന്നാണ് കത്ത് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.