മയൂഖനാഥ്​

മിമിക്രി വേദിയിൽ മിന്നിയ മയൂഖിന്​ അനുകരണമല്ല ജീവിതം

തിരുവനന്തപുരം: ശബ്​ദാനുകരണ വേദിയിൽ വിസ്മയമായ വയനാടിന്റെ മയൂഖനാഥിന്റെ വിജയത്തിന് പിന്നിൽ അതിജീവനത്തിന്റെ നൊമ്പരകഥയുണ്ട്. തിരുനെല്ലി ടെക്നിക്കൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ മയൂഖ് രണ്ട് വർഷമായി സ്കൂൾ വിട്ടു വന്നാൽ പോവുന്നത് സുൽത്താൻ ബത്തേരിയിലെ ഒരു കടയിലേക്കാണ്.

നാല് മണിക്കൂറോ​ളം അവിടെ ജോലിയെടുത്ത് രാത്രി പത്തിനാണ് വീട്ടിലെത്തുക. യു.പി ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനും അമ്മയും വേർപിരിഞ്ഞാണ് കഴിയുന്നത്. ഇതിനിടെ ഏഴ് മാസം മുമ്പ് അച്ഛന് പക്ഷാഘാതം വന്ന് കോമ സ്റ്റേജിലായി.

അഞ്ച് മാസമായി വാടക പോലും ​നൽകാൻ പറ്റാത്ത സാഹചര്യമാണ് കുടുംബത്തിനുള്ളത്. ഇതിനെല്ലാം ഇടയിലാണ് മയൂഖിന്റെ പഠനവും മിമിക്രി പരിശീലനവുമെല്ലാം. അമ്മ ആർട്ടിസ്റ്റായിരുന്നുവെങ്കിലും കുറച്ചുകാലമായി ആരോഗ്യ പ്രശ്നങ്ങളാൽ ജോലിക്ക് പോകുന്നില്ല.

പ്രയാസ ജീവിത മുന്നോട്ട് കൊണ്ടുപോവുന്നതിനിടയിലും സംസ്ഥാനതലത്തിൽ മിമിക്രിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് എ ഗ്രേഡ് നേടിയ സന്തോഷത്തിലാണ് മയൂഖനാഥ്. കെ.എസ്.ആർ.ടി.സി ബസ്, ലോറി, ജെ.സി.ബി, പടക്കങ്ങൾ തുടങ്ങി വൈവിധ്യമായ ശബ്ദങ്ങളെടുത്താണ് മയൂഖനാഥ് സദസിനെ രസിപ്പിച്ചത്. 

Tags:    
News Summary - Life is not an imitation for Mayukh who shined on the stage of mimicry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.