ലൈഫ് മിഷൻ: അന്തിമ പട്ടിക ആഗസ്റ്റ് 16ന്

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ വീട് ലഭിക്കാൻ അർഹത നേടിയ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ആഗസ്റ്റ് 16ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. കുടുംബശ്രീയിൽ പുതുതായി അംഗത്വം നൽകുന്നത് പരിഗണിക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

മിഷെൻറ ഭാഗമായി മൂന്ന് ലക്ഷം വീടുകൾ പൂർത്തീകരിച്ചു. ആദ്യ പട്ടികയിൽ വിട്ടുപോയ 5.60 ലക്ഷം അപേക്ഷകർ പട്ടികയിലുണ്ട്. അതിദരിദ്രരായ 64,000 കുടുംബങ്ങൾക്ക് മൈക്രോപ്ലാൻ തയാറാക്കുന്നത് പുരോഗമിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ 1056.13 ലക്ഷം തൊഴിൽദിനം ലഭ്യമാക്കി. സ്ത്രീകളുടെ പങ്കാളിത്തം 89.48 ശതമാനമാണ്. കുടുംബശ്രീയിൽ 23 വർഷത്തോളമായി അംഗത്വം നൽകുന്നില്ല. ആവശ്യമായ പരിശോധന നടത്തി അംഗത്വം പുതുതായി നൽകുന്നത് പരിഗണിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി രൂപവത്കരണത്തിൽ കാലാനുസൃതമായ താമസമേ ഉണ്ടായിട്ടുള്ളൂ. പദ്ധതികൾ ജില്ല ആസൂത്രണ സമിതികൾ അംഗീകരിക്കുന്ന നടപടി പുരോഗമിക്കുകയാണ്. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 88.17 ശതമാനമാണ്. 259 പഞ്ചായത്തുകൾ നൂറ് ശതമാനം ചെലവഴിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ ആസ്തി കണക്കാക്കി മെയിന്‍റനൻസ് ഗ്രാന്‍റ് നിശ്ചയിച്ചപ്പോൾ മുൻകാലത്തേക്കാൾ കുറവ് തുകയാണ് പല തദ്ദേശ സ്ഥാപനങ്ങൾക്കും ലഭിച്ചത്. ഇതേതുടർന്ന് മുൻവർഷത്തെ തോതിൽ അനുവദിക്കാൻ ഉത്തരവിട്ടു. ഇന്ത്യൻ നിർമിത വിദേശമദ്യം നിർമിക്കുമ്പോൾ ബെവ്കോക്ക് ഒരു കുപ്പിക്ക് മൂന്ന് മുതൽ നാല് രൂപവരെ നഷ്ടം വരുന്നതായും മന്ത്രി പറഞ്ഞു. സ്പിരിറ്റിന് വലിയ വില വർധനവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറി‍െൻറ കാലത്തേക്കാൾ ഒന്നാം പിണറായി സർക്കാറി‍െൻറ കാലത്ത് മദ്യ വിൽപന കുറഞ്ഞതായും മന്ത്രി പറഞ്ഞു.

Tags:    
News Summary - Life Mission: Final list on 16th August

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.