കൊച്ചി: വടക്കാഞ്ചേരിയിലെ പദ്ധതിക്കെതിരായ സി.ബി.ഐ അന്വേഷണ ഉത്തരവ് ചോദ്യം ചെയ്ത് ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസും യൂനിടാക് എം. ഡി സന്തോഷ് ഇൗപ്പനും ഉൾപ്പെടെ നൽകിയ ഹരജികൾ ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കും.
സംസ്ഥാന സർക്കാറോ ഉദ്യോഗസ്ഥരോ സഹായം സ്വീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ വിദേശത്തുനിന്ന് സഹായം സ്വീകരിച്ചെന്നാരോപിച്ച് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കില്ലെന്നാണ് ലൈഫ് മിഷെൻറ വാദം. തങ്ങൾക്കെതിരെ ഈ വ്യവസ്ഥ നിലനിൽക്കില്ലെന്ന് യൂനിടാക്കും വാദിക്കുന്നു.
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേടിൽ വ്യക്തത വരുത്താനുള്ള വിവരാവകാശ അപേക്ഷയും അട്ടിമറിച്ചു. നിയമോപദേശം ഉൾപ്പെടെ സുപ്രധാന രേഖകൾ നൽകാതെ തദ്ദേശവകുപ്പ് ഒളിച്ചുകളിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
ഇതുസംബന്ധിച്ച രേഖകൾ വിജിലൻസിന് കൈമാറിയെന്നാണ് വകുപ്പ് ഇപ്പോൾ നൽകുന്ന മറുപടി. രേഖകളുടെ പകർപ്പിനായി ട്രഷറിയിൽ പണം അടച്ച ശേഷമാണ് വകുപ്പിെൻറ നിലപാട് മാറ്റം. ട്രഷറിയിൽ പണമടച്ച് രശീത് നൽകിയത് സെപ്റ്റംബർ 18നായിരുന്നു.
എന്നാൽ ലൈഫ്മിഷൻ സംബന്ധിച്ച രേഖകൾ വിജിലൻസ് കൊണ്ടുപോയതാകെട്ട സെപ്റ്റംബർ 26നും. അടച്ച പണം തിരികെ നൽകാമെന്നാണ് തദ്ദേശവകുപ്പ് അപേക്ഷകന് നൽകിയ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.