തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ മുറുകുന്നതിനിടെ ലൈഫ് മിഷനും റെഡ് ക്രസൻറും തമ്മിലുണ്ടാക്കിയ ധാരണപത്രവുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിളിപ്പിച്ചു. മന്ത്രി എ.സി. മൊയ്തീനും സമാനമായ പരിശോധന നടത്തുന്നുണ്ട്. ധാരണപത്രം ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് നിയമവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പുമായി നടന്ന ആശയവിനിമയങ്ങൾ ഉൾപ്പെടെയുള്ള ഫയലുകളാണ് മുഖ്യമന്ത്രി വിളിപ്പിച്ചത്. ഇൗ ഫയലുകളുടെ നീക്കത്തിൽ അനാവശ്യ ധൃതിയുണ്ടായെന്ന മാധ്യമവാർത്തകളുടെ കൂടി അടിസ്ഥാനത്തിലാണ് നടപടി.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പലതലങ്ങളിലായി വീഴ്ചകളുണ്ടായതായും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഉൾപ്പെടെ ഉന്നതർ ധാരണപത്രം ഒപ്പിടുന്നതിൽ അനാവശ്യമായി ഇടപെെട്ടന്നും സംബന്ധിച്ച വാർത്തകളാണ് പുറത്തുവന്നത്. ധാരണപത്രം ഒപ്പുെവച്ച ദിവസം തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട അനുമതികളും ഉറപ്പാക്കി. ലൈഫ്മിഷനെ േപാലും കാര്യങ്ങൾ അറിയിച്ചത് ധാരണപത്രം ഒപ്പിടുന്നതിന് മണിക്കൂറുകൾ മുമ്പ് മാത്രമായിരുന്നു. പദ്ധതി നടത്തിപ്പിനായി കൈക്കൂലി നൽകിയെന്ന വിവരവും പുറത്തുവന്നു.
ലൈഫ് മിഷന് സെക്രട്ടേറിയറ്റ് സംവിധാനം ഇല്ലാത്തതുകൊണ്ട് ഇതിെൻറ ഫയലുകള്‍ കൈകാര്യം ചെയ്തത് തദ്ദേശഭരണ വകുപ്പാണ്. കരട് ധാരണപത്രം പരിശോധിച്ചത് നിയമവകുപ്പാണ്. ഇതിെൻറ അടിസ്ഥാനത്തിലാണ് ഈ രണ്ടുവകുപ്പുകളില്‍ നിന്നും മുഖ്യമന്ത്രി ഫയലുകള്‍ വിളിപ്പിച്ചത്. വടക്കാഞ്ചേരിയിലെ ലൈഫ്മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ്ക്രസൻറുമായി ധാരണപത്രം ഒപ്പിട്ടത് ലൈഫ്മിഷന് സി.ഇ.ഒ യു.വി. ജോസാണ്. ഏകപക്ഷീയമായി റെഡ്ക്രസൻറ് തയാറാക്കിയ ധാരണപത്രം നടപടിക്രമം പാലിക്കാതെ തിടുക്കത്തില്‍ ഒപ്പിടുകയായിരുന്നതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. അത് തെളിയിക്കുന്ന രേഖകളും പുറത്തുവന്നിരുന്നു. വിഷയം ചൂണ്ടിക്കാട്ടിയപ്പോഴെല്ലാം മുഖ്യമന്ത്രി പറഞ്ഞൊഴിയുകയായിരുന്നു.
എന്നാൽ ഇപ്പോൾ സർക്കാറിനെ തന്നെ പ്രതിക്കൂട്ടിലാക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഫയലുകൾ വിളിപ്പിച്ചത്. ഫയലുകളുടെ പരിശോധനക്കുശേഷം സർക്കാർതല അന്വേഷണത്തിന് മുഖ്യമന്ത്രി നിർദേശം നൽകുമോയെന്നാണ് കാത്തിരുന്ന് കാേണണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.