കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് ഭവന പദ്ധതി നിര്‍മാണത്തിലെ ക്രമക്കേടില്‍ അന്വേഷണത്തിനെതിരെ ഭാഗികമായി പുറപ്പെടുവിച്ചിരിക്കുന്ന സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ഹൈകോടതിയില്‍. ഈ ഘട്ടത്തില്‍ പുറത്തുവന്നിരിക്കുന്ന ക്രമക്കേട് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ലൈഫ് മിഷൻ ഭവന പദ്ധതി നിർമാണ ക്രമക്കേട് കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്നും ഉന്നത സർക്കാർ ഉദ്യോഗസ്ഥർ അടക്കം ഗൂഢാലോചനയിൽ പങ്കാളികളാണെന്നും സി.ബി.ഐ ഹരജിയിൽ പറയുന്നു.
ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം തുടരേണ്ടതുണ്ടെന്നാണ് സി.ബി.ഐ ചൂണ്ടിക്കാട്ടുന്നത്. ഇടപാടിൽ വലിയ രീതിയിൽ കോഴ കൈമാറിയിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നേരത്തെ സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പദ്ധതിയുടെ സി.ഇ.ഒ ഹൈകോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്നാണു കോടതി സർക്കാരിനെതിരേയുള്ള അന്വേഷണം താത്കാലികമായി സ്റ്റേ ചെയ്തത്.
കോടതി സര്‍ക്കാരിനെതിരെയുള്ള അന്വേഷണം താല്‍ക്കാലികമായി സ്റ്റേ ചെയ്തെങ്കിലും ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂനിടാക് എം.ഡി സന്തോഷ് ഈപ്പനെതിരായ അന്വേഷണം തുടരാമെന്നും ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.