തിരുവനന്തപുരം: മാതാവിനെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം പിഴയും. പിഴത്തുകയിൽനിന്ന് അമ്പതിനായിരം രൂപ കേസിലെ ഒന്നാംസാക്ഷി റെയ്മണ്ടിന് നൽകണം. പൂന്തുറ പാർക്കിന് സമീപം പള്ളിവിളാകം വീട്ടിൽ ലില്ലിയെ (61) കൊലപ്പെടുത്തിയ കേസിലാണ് മകൻ ഫ്രാൻസിസിെന തിരുവനന്തപുരം നാലാം അഡീഷനൽ കോടതി ജഡ്ജി ജെ. നാസർ ശിക്ഷിച്ചത്.
കൊലപാതകം, മനഃപൂർവമല്ലാത്ത നരഹത്യ എന്നിവക്ക് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302, 308 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. കേസിലെ ഒന്നാംസാക്ഷി പൂന്തുറ സ്വദേശി റെയ്മണ്ടിനെയും ചെറുമകളെയും ആക്രമിച്ചതിന് അഞ്ച് വർഷം തടവും 10,000 രൂപ പിഴയും അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറഞ്ഞു. എന്നാൽ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ നൽകാൻ വിസ്സമ്മതിച്ച മാതാവിനെ കരിങ്കല്ല് കൊണ്ട് ഇടിച്ചുകൊെന്നന്നാണ് കേസ്. 2014 ആഗസ്റ്റ് 26ന് രാവിലെ 7.30നാണ് കേസിനാധാരമായ സംഭവം. ലില്ലിയുടെ നാലു മക്കളിൽ ഇളയവനായ ഫ്രാൻസിസ് മദ്യപിക്കാൻ പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിന് കരിങ്കല്ല് കൊണ്ട് അമ്മയുടെ തലക്കിടിക്കുകയായിരുന്നു.
ചെറുമകളെ സ്കൂളിൽ കൊണ്ടുപോവുന്നതിനിടെ സംഭവം കണ്ട റെയ്മണ്ട് ഫ്രാൻസിസിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. എന്നാൽ ഇയാളെയും ചെറുമകളെയും ഫ്രാൻസിസ് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഓടിക്കൂടിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ് രക്തംവാർന്ന് കിടന്ന ലില്ലിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നാംദിവസം മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.