സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധം; എസ്‌.ഐക്ക് സസ്‌പെൻഷൻ

മലപ്പുറം: സ്വർണക്കടത്ത് സംഘങ്ങൾക്ക് വിവരം ചോർത്തി നൽകിയെന്ന റിപ്പോർട്ടിനെ തുടർന്ന് എസ്‌.ഐക്ക് സസ്‌പെൻഷൻ. മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്‌.ഐ എൻ. ശ്രീജിത്തിനെയാണ് സസ്‌പെൻഡ് ചെയ്തത്.

സ്വർണക്കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തിയതിന്റെ തെളിവും പൊലീസിന് ലഭിച്ചു. സ്വർണക്കടത്ത് സംഘവുമായി ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന വിവരത്തെ തുടർന്ന് വകുപ്പുതല അന്വേഷണം നടന്നിരുന്നു. അന്വേഷണത്തിൽ ശ്രീജിത്ത് ഇത്തരം സംഘങ്ങളുമായി ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തി. സ്വർണവേട്ടക്ക് പൊലീസ് തയാറെടുക്കുന്ന വിവരം പലപ്പോഴും ശ്രീജിത്ത് ആണ് സംഘങ്ങൾക്ക് ചോർത്തി നൽകിയിരുന്നത്.

കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണവേട്ടയുടെ വിവരങ്ങളും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങൾ പിന്തുടർന്ന് നടത്തുന്ന അന്വേഷണങ്ങളുടെ വിവരങ്ങളും സംഘത്തിന് കൈമാറിയിരുന്നു. ഗൂഗിൾ പേ വഴിയാണ് സംഘങ്ങളിൽനിന്ന് പണം കൈപ്പറ്റിയിരുന്നത്.

Tags:    
News Summary - links with gold smuggling Gang; SI Suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.