മ​ദ്യ​വി​ൽ​പ​ന: മു​ന്നി​ൽ തൃ​ശൂ​ർ

തൃശൂര്‍: വിഷുത്തലേന്നും ഈസ്റ്റര്‍ തലേന്നും സംസ്ഥാനത്ത് ഏറ്റവുമധികം മദ്യവില്‍പന നടന്നത് തൃശൂരിലെ മദ്യവിൽപനശാലയില്‍. കണ്‍സ്യൂമര്‍ ഫെഡി​െൻറ പൂത്തോളിലെ  മദ്യ സൂപ്പർ മാര്‍ക്കറ്റില്‍ വ്യാഴാഴ്ച 1.01 കോടിയുടെയും ശനിയാഴ്ച 89 ലക്ഷം രൂപയുടെയും മദ്യമാണ് വിറ്റത്. 82 ലക്ഷം രൂപയുടെ മദ്യം വിറ്റ കോഴിക്കോട് ഔട്ട്‌ലെറ്റാണ്  വിൽപനയില്‍ രണ്ടാമത്.

മദ്യശാലകൾ സംസ്ഥാന, ദേശീയ പാതയോരത്തുനിന്ന് 500 മീറ്റർ അകലെയായിരിക്കണമെന്ന് നിശ്ചയിച്ച സുപ്രീംകോടതി വിധിക്ക് ശേഷമെത്തിയ ആദ്യ ആഘോഷമായിരുന്നു വിഷുവും ഈസ്റ്ററും. പാതയോരത്തെ വിൽപനശാലകൾ അടച്ചുപൂട്ടിയതിൽ സംസ്ഥാന, ദേശീയ പാതയോരമുൾപ്പെടാത്ത കോർപറേഷൻ പരിധിയിലാണ് പൂത്തോളിലെ സൂപ്പർ മാർക്കറ്റ്. കഴിഞ്ഞ ഓണക്കാലത്ത് എറണാകുളം വൈറ്റിലയിലെ ഔട്ട്ലെറ്റിൽ 1.2 കോടിയുടെ വിൽപന നടന്നതാണ് ഉയർന്ന വിൽപന.

 

Tags:    
News Summary - liquor sale in vishu and easter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.